മോദിയുടെ സാനിധ്യത്തില്‍ ഖട്ടര്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്നു മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, ബിജെപിയുടെ മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും ചടങ്ങിനെത്തും.
പ്രമുഖ നേതാക്കളായ ക്യാപ്റ്റന്‍ അഭിമന്യു, അനില്‍ വിജ്, ഒ.പി. ധന്‍കര്‍, പ്രേം ലത എന്നിവര്‍ മന്ത്രിമാരാകാന്‍ സാധ്യതയുണ്ട്. ആദ്യമായി എംഎല്‍എ ആകുന്ന ഖട്ടറും, അഞ്ചു തവണ എംഎല്‍എയായ വിജ്‌യും സംസ്ഥാനമൊട്ടാകെ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന നേതാക്കളാണ്. അഭിമന്യുവും ധന്‍കറും മുതിര്‍ന്ന പാര്‍ട്ടി നേതാവ് ബീരേന്ദര്‍ സിങ്ങിന്റെ ഭാര്യം പ്രേം ലതയും ബിജെപിയുടെ അറിയപ്പെടുന്ന ജാട്ട് നേതാക്കളാണ്.
താവു ദേവിലാല്‍ സ്‌റ്റേഡിയത്തില്‍ നടത്താനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് പഞ്ച്കുലയിലെ ഹുഡ മൈതാനത്തേക്കു മാറ്റിയിട്ടുണ്ട്. ആദ്യമായി ബിജെപി തനിച്ച് അധികാരത്തിലെത്തുന്നതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങിന് ഒരു ലക്ഷം പ്രവര്‍ത്തകരെങ്കിലും എത്തുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ കരുതുന്നത്.
പാര്‍ട്ടിയുടെ വിജയത്തിനു മുഖ്യകാരണം ജാട്ട് ഇതര വോട്ടുകളും നഗരവാസികളുടെ വോട്ടുകളുമായതിനാല്‍ മന്ത്രിസഭാ രൂപവല്‍ക്കരണത്തില്‍ അതു പ്രകടമാകുമെന്നാണു കരുതപ്പെടുന്നത്
https://www.facebook.com/Malayalivartha
























