പാലക്കാട്ട് നിന്ന് ആലപ്പുഴ ജില്ലയിലേക്കെത്തുന്ന കള്ളില്‍ മാരകമായ രാസവസ്തുക്കളുടെ സാനിധ്യം കണ്ടത്തി

പാലക്കാട്ട് നിന്ന് ആലപ്പുഴ ജില്ലയിലേക്കെത്തുന്ന കള്ളില്‍ മാരകമായ രാസവസ്തുക്കളുടെ സാനിധ്യം കണ്ടത്തി. തിരൂവനന്തപൂരത്തെ ചീഫ് കെമിക്കല്‍ ലാബില്‍ നിന്നുലഭിച്ച പരിശോധനാഫലത്തിലാണ് രാസവസ്തുക്കളുടെ സാനിധ്യം കണ്ടത്തിയത്. സംഭവത്തെക്കുരിച്ച് എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷണമാരംഭിച്ചൂ
ക്‌ളോറൈല്‍ ഹൈഡ്രേറ്റ്,ലോറൈള്‍ സള്‍ഫേറ്റ്, സാക്കറിന്‍ തുടങ്ങിയ മാരകമായ രാസവസ്തുക്കളുടെ സാനിധ്യമാണ് കള്ളില്‍ കണ്ടത്തിയത്. ആലപ്പുഴ ജില്ലയില്‍ നിന്നുകഴിഞ്ഞ മാസം പരിശോധനകക്കയച്ച 419 സാംപിളുകളിലാണ് രാസ വസ്തുക്കളുടെ സാനിധ്യം ഉള്ളത്.സ്‌ളോ പോയിസണേഴ്‌സ് എന്ന് വിശേഷിപ്പിക്കൂന്ന രാസവസ്‌ക്കളാണിവ.
ജില്ലയിലെ 500ല്‍ പരം ഷാപ്പൂകളിലേക്കൂം പാലക്കാട്ട് നിന്ന് കള്ള് വരൂന്നുണ്ട്. കള്ള് ഉത്പാദിപ്പിക്കാന്‍ ആവശ്യമായ തെങ്ങുകളില്ലാത്തത് കാരണമാണ് പാലക്കാട്ട് നിന്ന് ഷാപ്പുകാര്‍ പെര്‍മിറ്റ് നേടുന്നത്. വ്യാജകള്ളിന്റെ നിര്‍മ്മാണം സംസ്ഥാനത്ത് വര്‍ദ്ധിച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ വിവരങ്ങള്‍ എക്‌സൈസ് വകൂപ്പ് വലിയ ആശങ്കയിലാക്കിയിട്ടുണ്ട്
പാലക്കാട്ടെ തെങ്ങിന്‍ തോട്ടങ്ങളില്‍ അടിക്കൂന്ന കീടനാശിനികളില്‍ നിന്നാവാം വിഷം കലരൂന്നതെന്ന് നിഗമനമുണ്ട്. അല്ലെങ്കില്‍ കള്ളിന് വീര്യം കൂട്ടാന്‍ ചേര്‍ക്കൂന്ന രാസവസ്തൂക്കളാകാം എന്നും കരൂതൂന്നു.ഗൂരൂതരമായ ഈ സംഭവത്തേക്കൂറിച്ച് എക്‌സൈസ് കമ്മീഷണര്‍ തലത്തിലും,ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചൂ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























