മന്ത്രവാദത്തിനിടെ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

മന്ത്രവാദത്തിനിടെ കോളേജ് വിദ്യാര്‍ത്ഥിനി ആതിര മരിച്ച സംഭവത്തില്‍ അമ്മ വടശേരിക്കര കുമ്പളത്താമണ്‍ കലശക്കുഴിയില്‍ ഉഷാകുമാരി (40)യെ പോലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിച്ചതിനാണ് ഉഷാകുമാരിയെ അറസ്റ്റ് ചെയ്തത്. മന്ത്രവാദത്തിന് ശേഷം പൂജാ സാമഗ്രികള്‍ എടുത്തുമാറ്റിയതും പൂക്കളും തുണികളും മറ്റും നശിപ്പിച്ചതും ഉഷാകുമാരിയാണ്.
കഴിഞ്ഞ 11 നാണ് ആതിര മരിച്ചത്. പിതാവ് പ്രസന്നകുമാര്‍, പ്രസന്നന്റെ സഹോദരനും പത്തനംതിട്ട ഡി.സി.സി ഓഫീസ് സെക്രട്ടറിയുമായിരുന്ന വത്സലന്‍, അയാളുടെ മരുമകന്‍ മിതോഷ്, ബന്ധു വിക്രമന്‍ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അവര്‍ പത്തനംതിട്ട ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. ആതിരയുടെ ശരീരത്തില്‍ 46 മുറിവുകളുണ്ടായിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികായവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കയാണ്.
ഡി.സി.സി ഓഫീസ് സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്ത പത്തനംതിട്ട എസ്. ഐ. ജി. പി. മനുരാജിനെ തൃശൂര്‍ റിസര്‍വ് ബറ്റാലിയന്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത് ഇതിനിടെ വിവാദമായിരുന്നു. അതോടെ സ്ഥലംമാറ്റം റദ്ദാക്കി തല്‍ക്കാലം അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























