ബിന്ധ്യ തോമസിന്റെ മാതാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടന്ന് നാട്ടുകാര്‍, ഇല്ലന്ന് പോലീസ്

ബ്ലാക്ക് മെയിലിംഗ് അനാശാസ്യകേസില്‍ ജയിലില്‍ കഴിയുന്ന ബിന്ധ്യാ തോമസിന്റെ മാതാവിന്റെ മരണത്തില്‍ ദുരൂഹത. കഴിഞ്ഞ ദിവസം വിടിനടുത്തുള്ള റെയില്‍വേട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ വരുന്നവരെയും അയള്‍വാസികളെയും പോലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ ദുരൂഹതയില്ലന്നാണ് പോലീസ് ഭാഷ്യം. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി.പുന്നപ്ര തെക്ക് പഞ്ചായത്ത് വാടക്കല്‍ മുല്ലശേരി വീട്ടില്‍ മോളി തോമസിനെയാ(52)ണു മരിച്ചനിലയില്‍ കണ്ടത്.
രാവിലെ തെക്കു ഭാഗത്തേക്കു ട്രെയിന്‍ കടന്നു പോയശേഷം പാളത്തിലെ അറ്റകുറ്റപ്പണി നടത്തുന്ന റെയില്‍വേ ജീവനക്കാരാണ് കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മോളിയുടെ സഹോദരന്റെ മകന്‍ വിപിന്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാലെ എന്തെങ്കിലും പറയാനാവു എന്ന നിലപാടിലാണു പോലീസ്.
കൊല്ലത്തെ ജയിലില്‍ കഴിയുന്ന ബിന്ധ്യയെ കാണാന്‍ ആഴ്ചയിലൊരിക്കല്‍ മോളി പോകാറുണ്ടെന്നും യാത്രയ്ക്കിടയില്‍ ട്രെയിനില്‍നിന്നു വീണതാകാമെന്നാണുമാണു പോലീസ് ഭാഷ്യം. ബിന്ധ്യയുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ ബന്ധുക്കള്‍ക്കു മൃതദേഹം വിട്ടുകൊടുക്കൂ എന്നും പോലീസ് പറഞ്ഞു.
മൃതദേഹത്തിനു പഴക്കമുള്ളത് ദുരൂഹത ഉണര്‍ത്തുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha
























