അഞ്ച് ജില്ലകളില്‍ എലിപ്പനിക്ക് സാധ്യത ; ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്

കേരളത്തില്‍ ഉണ്ടായ പ്രളയബാധയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ എലിപ്പനിക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ജില്ലകളിലുള്ളവര്‍ ഉറപ്പായും പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ മലപ്പുറം പാലക്കാട് കോഴിക്കോട് കണ്ണൂര്‍ എന്നീ ജില്ലകളിലാണ് എലിപ്പനിക്ക് സാധ്യതയുള്ളത്. പ്രളയത്തിന് ശേഷം ധാരാളം മാലിന്യം അടിഞ്ഞുകൂടിയെന്നും ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്നും കര്‍ശനമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വെള്ളം കെട്ടിനില്‍ക്കുന്നിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉറപ്പായും ഡോക്സിസൈക്ലിന്‍ എന്ന പ്രധിരോധ മരുന്നുകള്‍ കഴിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍മാര്‍ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha

























