ഇരട്ടി ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള മുസ്ലിം ലിഗ് ഓഫീസിൽ സ്ഫോടനം; ഓഫീസിൽ നിന്നും ബോംബും വടിവാളുകളും ഉൾപ്പടെയുള്ള വൻ ആയുധ ശേഖരം കണ്ടെടുത്തു

ഇരിട്ടിയിലെ മുസ്ലിം ലീഗ് ഓഫീസിൽ നിന്നും വൻ ആയുധ ശേഖരം കണ്ടെടുത്തു. ബോംബും വടിവാളുകളും ഉൾപ്പടെയുള്ള മാരകായുധങ്ങളാണ് പിടിച്ചെടുത്തത്. പൊലീസും ബോംബ് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടു കൂടി ഇരട്ടി ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള മുസ്ലിം ലിഗ് ഓഫീസിൽ സ്ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങൾ കണ്ടെത്തിയത്.
ഓഫീസിൽ പൊട്ടിത്തെറിച്ചത് ഐസ്‌ക്രീം ബോംബാണെന്നാണ് സൂചന. മൂന്ന് വടിവാളുകൾ, ഇരുമ്പ് ദണ്ഡുകൾ, ഇരുമ്പു പൈപ്പുകൾ, മൂന്ന് ബോംബുകൾ എന്നിവയാണ് കണ്ടെടുത്തത്. ഇതോടൊപ്പം ബോംബുണ്ടാക്കാനാവശ്യമായ സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനം നടന്ന കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha

























