കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ പണമില്ല ലോട്ടറിയടിച്ചു മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊല്ലം അഞ്ചലില്‍ നിന്നുള്ള കുടുംബം

ലോട്ടറി ഏജന്റും വില്‍പനക്കാരനുമായ ഹംസയും കുടുംബവുമാണ് നിര്‍മല്‍ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനാര്‍ഹമായ ടിക്കറ്റുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്.
കഴിഞ്ഞ പത്താം തീയതി നടത്തിയ നറുക്കെടുപ്പില്‍ ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ച ടിക്കറ്റ് നല്‍കാനാണ് ഹംസ ഭാര്യ സോണിയയ്ക്കും മക്കളായ ഹന്ന ഫാത്തിമ, ഹാദിയ എന്നിവര്‍ക്കൊപ്പം എത്തിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് തുക കൈമാറാനുളള നടപടികള്‍ അദ്ദേഹം പൂര്‍ത്തിയാക്കി.
https://www.facebook.com/Malayalivartha

























