പ്രളയ ദുരന്തത്തിനിടെ വിദേശത്തെ പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന് അദ്ദേഹം സ്വയം തീരുമാനിക്കേണ്ടതായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് തെറ്റായ നടപടി പരസ്യ ശാസനയുമായി സി.പി.ഐ

സംസ്ഥാനം പ്രളയം നേരിടുന്നതിനിടെ വിദേശ യാത്ര നടത്തിയ മന്ത്രി കെ. രാജുവിന് പരസ്യ ശാസന. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
പ്രളയ ദുരന്തത്തിനിടെ വിദേശത്തെ പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന് അദ്ദേഹം സ്വയം തീരുമാനിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് തെറ്റായ നടപടിയാണെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തിയതായി കാനം രാജേന്ദ്രന്‍ പറഞ്ഞു.
അദ്ദേഹം നല്‍കിയ വിശദീകരണം ചര്‍ച്ച ചെയ്തശേഷം നടപടി അനുചിതമാണെന്ന് വിലയിരുത്തിയതായും പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചതായും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ജര്‍മനിയില്‍ നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി കെ. രാജു പോയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്ന ഉടന്‍തന്നെ തിരിച്ചുവരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അദ്ദേഹം പോയത്. എന്നാല്‍ കേരളത്തിലെ പ്രകൃതി ദുരന്തം ഉള്ള സമയത്തായിരുന്നില്ല അനുമതികള്‍ നല്‍കിയത്. എന്നാല്‍, വളരെ പെട്ടെന്നാണ് പ്രളയമുണ്ടായത്. ഈ സമയത്ത് വിദേശത്ത് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടോ എന്ന് മന്ത്രി സ്വയം തീരുമാനം എടുക്കേണ്ടതായിരുന്നുവെന്ന് എക്‌സിക്യൂട്ടീവ് വിലയിരുത്തിയതായി കാനം പറഞ്ഞു.
https://www.facebook.com/Malayalivartha

























