Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...

പ്രത്യേക നിയമസഭാ സമ്മേളനം; ഒരു ജനതയുടെ എല്ലാം നഷ്ട്ടമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കി മുഖ്യമന്ത്രി; കേരളത്തിന് താങ്ങാവുന്നതിലുമധികം മഴപെയ്തു; മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ

30 AUGUST 2018 12:27 PM IST
മലയാളി വാര്‍ത്ത

പ്രളയകാലത്ത് സ്വന്തം സഹോദരന്‍മാരെന്നപോലെ ആളുകളെ രക്ഷിക്കാന്‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും ബിഗ് സല്യൂട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി. പ്രളയത്തില്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമായി. കനത്ത മഴയിലും, പ്രളയത്തിലും ഉരുള്‍പൊട്ടലിലും 483 പേര്‍ മരിച്ചു. 14 പേരെ കാണാതായി. 140 പേര്‍ ആശുപത്രിയിലായി. കാലവര്‍ഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളില്‍ നിന്നായി 14,50,707 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജിവിക്കേണ്ട അവസ്ഥയിലെത്തി. നിലവില്‍ 305 ക്യാമ്പുകളിലായി 16,767 കുടുംബങ്ങളിലെ 59,296 ആളുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍


1. രക്ഷാപ്രവര്‍ത്തനത്തിനടക്കം കക്ഷിഭേദമില്ലാത്ത ഒത്തൊരുമയാണ് ഉണ്ടായത്. പുതിയ കേരളനിര്‍മാണത്തിനും ഈ ഒത്തൊരുമ ഉണ്ടാകണം. 

2. രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. രണ്ടാം ഘട്ടമായ പുനരധിവാസം നടന്നുകൊണ്ടിരിക്കുന്നു.
പുനര്‍നിര്‍മാണമെന്ന ഏറ്റവും വലിയ ലക്ഷ്യം ഏറ്റെടുക്കേണ്ടതുണ്ട്. പുതിയ കേരളസൃഷ്ടിയേക്കൂടി അടിസ്ഥാനമാക്കിയുള്ളതാകും പുനര്‍നിര്‍മാണം

3. ടൂറിസത്തിനും തിരിച്ചടിയുണ്ടായി. വാര്‍ഷിക പദ്ധതിയേക്കാള്‍ കൂടുതല്‍ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. 

4. സാധാരണയിലും കവിഞ്ഞ കാലവര്‍ഷമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം കേരളത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രവചിച്ചതിലും അധികമായിരുന്നു കേരളത്തിലുണ്ടായത്.
കാലവര്‍ഷക്കെടുതിയെ നേരിടാന്‍ 2018 മെയ് 16 മുതല്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. 
ഓഗസ്റ്റ് എട്ടുമുതല്‍ തുടങ്ങിയ ശക്തമായ മഴയാണ് കേരളം കണ്ട നൂറ്റാണ്ടിലെ പ്രളയത്തിന് കാരണമായത്. 

5. കേരളത്തിന് താങ്ങാവുന്നതിലുമധികം മഴപെയ്തു. ഭൂമിയുടെ പ്രതല ഘടനയ്ക്ക് തന്നെ മാറ്റമുണ്ടാകുന്ന അവസ്ഥയുണ്ടായി. 

6. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും വ്യാപകമായി. വയനാട് ജില്ല തികച്ചും ഒറ്റപ്പെട്ടു.
ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു.

7. ഓഗസ്റ്റ് ഒമ്പതുമുതല്‍ 15 വരെ പ്രതീക്ഷിച്ചത് 98.5 മില്ലീലിറ്റര്‍ മഴയായിരുന്നു. എന്നാല്‍ 352.2 മില്ലീലിറ്റര്‍ മഴയാണ് പെയ്തത്. കണക്കുകൂട്ടിയതിനേക്കാള്‍ മൂന്നിരട്ടിയിലധികം മഴ സംസ്ഥാനത്ത് പെയ്തു. 
നദികളിലെ ജലനിരപ്പ് വന്‍തോതിലുയര്‍ന്നു. ഭാരതപ്പുഴ, പെരിയാര്‍, പമ്പ, ചാലക്കുടി പുഴ, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികള്‍ കരകവിഞ്ഞൊഴുകി. 82 ഡാമുകളും നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളില്‍ നദി വഴിമാറിയൊഴുകി.

8. റോഡുകളും പാലങ്ങളും വ്യാപകമായി തകര്‍ന്നു. 57000 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ ജീവനോപാധികള്‍ നശിച്ചു. വളര്‍ത്തുമൃഗങ്ങളും പക്ഷികളും കന്നുകാലികളും ചത്തുമലച്ചു.

9. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വ്യാപകമായി വെള്ളത്തിനടിയിലായി. വിലപ്പെട്ട രേഖകള്‍ പലതും നശിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് പോലീസ്, ഫയര്‍ഫോഴ്‌സ് സംവിധാനങ്ങള്‍ തുടക്കംമുതല്‍ സജീവമായി. പിന്നീട് കേന്ദ്രസേനകളേയും സൈന്യത്തെയും അണിനിരത്തി. ഇത്തരം ഇടപെടലുകളാണ് മരണസംഖ്യ കുറയ്ക്കാനിടയായത്. 

10. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓഗസ്റ്റ് 29 വരെ 730 കോടിയാണ് ലഭിച്ചത്. ചെക്കായും, സ്ഥലങ്ങളായും, ആഭരണങ്ങളായും, വാഗ്ജദാനങ്ങളായും ലഭിച്ചത് ഇതിന് പുറമേ വരും. കേന്ദ്രത്തില്‍ നിന്ന് 600 കോടിരൂപ ലഭിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സഹായവും വിദേശ ജോലി ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (6 minutes ago)

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി  (13 minutes ago)

  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....  (28 minutes ago)

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (3 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (4 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (4 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (4 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (4 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (4 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (4 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (4 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (5 hours ago)

Malayali Vartha Recommends