തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ പതിനഞ്ച് വയസുകാരന് പാമ്പ് കടിയേറ്റു. വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടില്‍ ജഗദീഷിന്റെ മകന്‍ അഭിനവിനാണ് (15) പാമ്പ് കടിയേറ്റത്. ഇന്ന് വൈകിട്ട് 4.30ന് വീടിന് സമീപത്തെ തടത്തില്‍ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പന്ത് സമീപത്തെ ചെറു തോട്ടില്‍ വീണു. ഇതെടുക്കാന്‍ തോട്ടിലിറങ്ങിയ അഭിനവിനെ കല്ലിനിടയിലിരുന്ന പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ 108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചിറയിന്‍കീഴ് അഴൂരും ഇന്ന് ഒരാള്‍ക്ക് പാമ്പുകടിയേറ്റിരുന്നു. പെരുങ്ങുഴി മൂന്നുമുക്ക് വി.ആര്‍ ഹൗസില്‍ ഭുവനേന്ദ്രനാണ് (62) വീടിന് സമീപത്തെ വിറക് പുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ കടിയേറ്റത്. ഇന്നലെ രാവിലെ 8നായിരുന്നു സംഭവം.ഇടതുകാലിലെ തള്ളവിരലിന് മുകളിലാണ് മുറിവേറ്റത്. ഉടന്‍ 108 ആംബുലന്‍സില്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലും, അവിടെനിന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. തുടര്‍പരിശോധനകളില്‍ വിഷപ്പാമ്പല്ലെന്ന കണ്ടെത്തലില്‍ ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു.വീടിന്റെ പരിസരത്ത് വാവ സുരേഷ് നടത്തിയ പരിശോധനയില്‍ വിറകുപുരയില്‍ നിന്ന് ചേരയെ പിടികൂടി. ദിവസങ്ങള്‍ക്ക് മുന്‍പാണ് അഴൂരില്‍ ഉറങ്ങിക്കിടന്നിരുന്ന 8 വയസുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം സംഭവിച്ചത്.
https://www.facebook.com/Malayalivartha
























