24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിങ്ങില്‍ പിഴവെന്ന് പരാതി. 24 വയസുള്ള യുവാവിന് സ്‌കാനിങ്ങില്‍ ഗര്‍ഭപാത്രം ഉണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി. വൃക്കയില്‍ കല്ലിന് ചികിത്സ തേടിയെത്തിയ യുവാവിനാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത്. കഴക്കൂട്ടം സ്വദേശി ഷിഹാസിനാണ് ദുരനുഭവമുണ്ടായത്. ഫെബ്രുവരിയിലായിരുന്നു സ്‌കാനിങ് നടത്തിയത്. മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സ്‌കാനിങ്ങിലെ പിഴവ് പുറത്തറിഞ്ഞത്.
ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ തിരിച്ചെത്തി കാര്യം ചോദിച്ചപ്പോള്‍ അധികൃതര്‍ ഒഴിഞ്ഞുമാറി. പിന്നാലെ ബഹളം വെച്ചപ്പോള്‍ പുതിയ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനിലും ഷിഹാസ് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവിച്ചത് പ്രിന്റിങ്ങില്‍ വന്ന പിഴവാണെന്നാണ് മെഡിക്കല്‍ കോളേജിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha
























