മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരുടെ ശരീരഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.അഭിജിത്ത് വിഷ്ണു വിനോദ് ഗിരീഷ്, സുരേഷ് എന്നിവരുടെ ശരീര ഭാഗങ്ങളാണ് തിരിച്ചറിഞ്ഞത്. അതേസമയം വെടിക്കെട്ടുപുര സ്‌ഫോടനത്തില്‍ പരുക്കേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ കുണ്ടന്നൂര്‍ സ്വദേശി രാഗേഷ് എന്ന 30 വയസുകാരന്‍ കൂടി ഇന്ന് മരിച്ചു. ഇന്നലെ മരിച്ച എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ജന്മനാട്ടിലെത്തിച്ച് സംസ്‌കാരം നടത്തി.
മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. ഡിഎന്‍എ പരിശോധന ഫലം വരുമ്പോള്‍ നാലുപേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത് അഭിജിത്ത്,വിഷ്ണു വിനോദ് , ഗിരീഷ്, സുരേഷ് എന്നിവരുടെ മൃതദേഹ ഭാഗങ്ങളാണ് തിരിച്ചറിഞ്ഞത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തൃശ്ശൂര്‍ കുണ്ടന്നൂര്‍ സ്വദേശി രാഗേഷിന്റെ മരണമാണ് ഇന്ന് സംഭവിച്ചത്. തൃശ്ശൂര്‍ നഗരത്തിലെ പ്രധാനപ്പെട്ട മുഖമായിരുന്നു കുണ്ടന്നൂര്‍ സ്വദേശി രാഗേഷ് .
പുലികളിക്ക് പുലിയായും പൂരക്കാലത്ത് തിരുവമ്പാടിക്കാരുടെ പടക്കപുരയിലും ഒക്കെ സജീവ സാനിധ്യമായിരുന്നു ഇദ്ദേഹം. മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്‌ഫോടനത്തില്‍ 40 ശതമാനത്തിലേറെ പൊള്ളലാണ് രാകേഷിന് ഏറ്റത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു ,ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരവും പൂര്‍ത്തിയായി, ഇന്നലെ മരിച്ച മലപ്പുറം എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടതിന് ശേഷം ജന്മനാടായ എടപ്പാളിലേക്ക് കൊണ്ടുപോയി. രാകേഷ് കൂടി മരിച്ചതോടെ മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 16 ആയി. പരുക്കേറ്റ രണ്ടുപേര്‍ നിലവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്.
https://www.facebook.com/Malayalivartha
























