ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു

കൊല്ലം ആയൂര്‍ വഞ്ചിപ്പേട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. കാറില്‍ സഞ്ചരിച്ചിരുന്ന മൂന്ന് പേരുടെ പരിക്ക് അതീവ ഗുരുതരമാണ്. ബസിലുണ്ടായിരുന്ന ഏഴ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഇവരുടെ നില ആശങ്കാജനകമല്ലെന്നാണ് പ്രാഥമിക വിവരം.
തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ആയൂരില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും, കൊട്ടാരക്കരയില്‍ നിന്നും കിളിമാനൂരിലേക്ക് വരികയായിരുന്ന കാറും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കിളിമാനൂര്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
അപകടം നടന്ന ഉടനെ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ കുടുങ്ങിക്കിടന്നവരെ ഏറെ പ്രയത്‌നിച്ചാണ് പുറത്തെടുത്തത്.
https://www.facebook.com/Malayalivartha
























