മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു

തൃശ്ശൂരില്‍ നാല് വയസ്സുകാരന് തെരുവുനായ ആക്രമണത്തില്‍ ഗുരുതര പരിക്ക്. തൃശ്ശൂര്‍ ദേശമംഗലത്താണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ കടിച്ചത്. ഇന്ന് പാലക്കാട്തൃശ്ശൂര്‍ അതിര്‍ത്തിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ കവിള്‍ നായ കടിച്ചു കീറി. കൈയിലും കടിയേറ്റിട്ടുണ്ട്. കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























