തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി

തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ മുന്‍ മന്ത്രി ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി. ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ഇതേ ആവശ്യം ഉന്നയിച്ച് ആന്റണിരാജു ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതി വിധിച്ച മൂന്ന് വര്‍ഷം തടവുശിക്ഷ സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ആന്റണി രാജു പരമോന്നത കോടതിയില്‍ ഹര്‍ജി നല്‍കിയത്. ലഹരിക്കേസില്‍ ഓസ്‌ട്രേലിയന്‍ സ്വദേശിയെ രക്ഷിക്കാന്‍, കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലില്‍ അഭിഭാഷകനായിരുന്ന കാലത്ത് ആന്റണി രാജു കൃത്രിമം കാണിച്ചെന്നാണ് കേസ്. ശിക്ഷാവിധിയെത്തുടര്‍ന്ന് ആന്റണി രാജുവിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha
























