മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാടിന്റെ ഭീഷണി; സുപ്രീംകോടതിയുടെ അനുമതി ലഭിച്ചിട്ടുള്ളതായി തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി

മുല്ലപെരിയാർ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് തമിഴ്നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്നും 152 അടിയിലേക്ക് ഉയര്‍ത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി. ഇതിന് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചിട്ടുള്ളതായും എടപ്പാടി അവകാശപ്പെട്ടു.
കേരളത്തില്‍ പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടതുകൊണ്ടല്ല. കനത്ത മഴ മൂലം കേരളത്തിലെ ഡാമുകള്‍ നിറഞ്ഞിരുന്നു. ഇതാണ് പ്രളയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മഴ തുടങ്ങുന്നതിന് മുന്‍പ് തന്നെ അണക്കെട്ട് ഉറപ്പുള്ളതാണെന്ന് വിദഗ്ദ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 136 അടിയിൽ വെള്ളം നിൽക്കുമ്പോൾ ഡാം അൽപാൽപം തുറന്നു വിടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്തെഴുതുകയും ചെയ്തു. എന്നാൽ വെള്ളം 142 അടിയിലെത്തിച്ച് ഡാമിന് ബലമുണ്ടെന്ന് കാണിക്കാനുള്ള ശ്രമത്തിലായിരുന്നു തമിഴ്നാട്.
അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ തമിഴ്നാട് ആരംഭിച്ചിട്ടുണ്ട്. ഇത് മുന്നില്‍ കണ്ട് കേരളം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി ആരോപിക്കുന്നു. മേൽനോട്ട സമിതിക്കും കേന്ദ്ര ജല കമ്മീഷനും വൃഷ്ടിപ്രദേശത്തെ മഴയുടെ സാധ്യത ബോധ്യപ്പെട്ടിരിക്കാമെന്ന ഊഹത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളം. മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായാൽ അണക്കെട്ട് അപകടത്തിലാകുമെന്ന് ഡൽഹി ഐഐടിയിലെ വിദഗ്ധരുടെ റിപ്പോർട്ടുണ്ട്.
https://www.facebook.com/Malayalivartha






















