കോട്ടയത്തെ കമിതാക്കളുടെ ഹോട്ടൽ മുറിയിലെ സല്ലാപം അതിരുകടന്നു; ശാരീരിക ബന്ധത്തിനിടെ കാമുകിക്ക് അമിത രക്തസ്രാവം: ആംബുലൻസ് വിളിച്ച് കാമുകൻ ആശുപത്രിയിൽ എത്തിച്ചപ്പോൾ സംഭവിച്ചത് ഒന്നൊന്നര ട്വിസ്റ്റ്...

പ്രണയം പുതുക്കാൻ ഹോട്ടൽ മുറിയിൽ മുറിയിലെത്തിയ കമിതാക്കളുടെ പ്രകടനം അതിരുകടന്നു, കാമുകിയെ അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. പക്ഷെ ഈ സമയത്തിനുള്ളിൽ നടന്ന ട്വിസ്റ്റ് കേട്ട് ആശുപത്രി അധികൃതരും പോലീസും ഞെട്ടിയിരിക്കുകയാണ്. കുടമാളൂര്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയും, കോട്ടയംകാരനായ മുന്‍ മിസ്റ്റര്‍ ഇന്ത്യ കൂടിയായ വിവാഹിതനായ കാമുകനുമാണ് ഇതിലെ കഥാപാത്രങ്ങൾ.
കോട്ടയത്തെ പ്രധാന ഹോട്ടലുകളിലൊന്നില്‍ ഇന്നലെ നടന്ന സംഭവം ഇങ്ങനെ….
മാസങ്ങള്‍ നീണ്ട ചാറ്റിംഗിനും സൗഹൃദത്തിനും ശേഷം പ്രണയം പങ്കുവയ്ക്കാനാണ് കുടമാളൂര്‍ സ്വദേശിനിയായ 22കാരിയും കോട്ടയം സ്വദേശിയും മുംബൈയില്‍ സ്ഥിരതാമസക്കാരനും രണ്ടു കുട്ടികളുടെ പിതാവുമായ മുന്‍ മിസ്റ്റര്‍ ഇന്ത്യ കൂടിയായ യുവാവും ഹോട്ടലില്‍ മുറിയെടുത്തത്. ഫെയ്‌സ്ബുക്കും, വാട്‌സ്അപ്പും വഴി ചാറ്റിഗിലൂടെ ഇരുവരും തമ്മില്‍ അടുപ്പത്തിലായിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഓണത്തിന് ശേഷം യുവാവ് കോട്ടയത്ത് എത്തുമ്പോള്‍ നേരില്‍കാണാമെന്നായിരുന്നു ധാരണ.
ഇന്നലെ ഉച്ചയോടെ യുവാവ് നഗരത്തില്‍ എത്തി. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി, പോസ്റ്റ് ഓഫിസിനു സമീപം നിന്നു. ഈ സമയം കാറില്‍ ഇതുവഴി എത്തിയ യുവാവ് യുവതിയെയും കൂട്ടി നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തു. തുടർന്ന് ഇരുവരും കിടപ്പറപങ്കിട്ടു. ഇതിനിടെയാണ് യുവതിയ്ക്ക് അമിത രക്തസ്രാവമുണ്ടായത്. സ്ഥിതി ഗുരുതരമായതോടെ ഒരു ആംബുലന്‍സ് വിളിച്ച് യുവതിയെ കുടമാളൂരിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചതോടെ യുവതി ആശുപത്രി അധികൃതരോടു പറഞ്ഞത് ഇങ്ങനെ…
ഉച്ചയോടെ പോസ്റ്റ് ഓഫിസ് ജംഗ്ഷനില്‍ നിന്ന തന്നെ കാറിലെത്തിയ ഒരു സംഘം തന്റെ മുഖത്തിനു നേരെ മയക്കു സ്പ്രേ പ്രയോഗിക്കുകയും ബോധം കെടുത്തി കാറില്‍ തട്ടിക്കൊണ്ടു പോകുകയും, പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി. പിന്നീട് എന്ത് സംഭവിച്ചു എന്നറിയില്ലെന്നും, ബോധം തെളിഞ്ഞപ്പോള്‍ താന്‍ ് ആശുപത്രിയിലാണെന്നും യുവതി പറഞ്ഞു. ഇതോടെ ആശുപത്രി അധികൃതര്‍ വിവരം വെസ്റ്റ് പൊലീസിനെ അറിയിച്ചു. പോലീസെത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്ന യുവതിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് സത്യം പുറത്തറിഞ്ഞത്.
യുവതിയുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയ യുവതിയുടെ ആരോഗ്യാസ്ഥ തൃപ്തികരമാണെന്നാണ് സൂചന. നേവിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥാനാണ് മുന്‍ മിസ്റ്റര്‍ ഇന്ത്യകൂടിയായ യുവാവ്.
https://www.facebook.com/Malayalivartha

























