പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍ നിര്‍മ്മാണവും പുനരധിവാസവും വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍ നിര്‍മ്മാണവും പുനരധിവാസവും വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി . അതിനായി കൂടുതല്‍ ഏജന്‍സികളുടെ സഹായം തേടുമെന്നും കൂടുതല്‍ കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയക്കെടുതിയ്ക്കിടെ പ്രവര്‍ത്തനനിരതരായ ഐഎഎസ് ഉദ്യോഗസ്ഥരെ അനുമോദിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വകുപ്പും ചടുലതയോടെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കൂട്ടായ്മ അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























