ഒരുപാട് പേരെ രക്ഷിക്കാൻ നെട്ടോട്ടമോടുന്നതിനിടയിൽ പടികടന്നെത്തിയ ദുരന്തം... കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ നിന്നു നയിച്ച അനില്‍ കുമാറിന്റെ വിയോഗം താങ്ങാനാകാതെ ഉറ്റവർ

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു പോയി മടങ്ങിയെത്തിയ തോന്നയ്ക്കല്‍ വാലിക്കോണം കാര്‍ത്തികഭവനില്‍ അനിലന്‍ എന്ന അനില്‍ കുമാര്‍ (50) ആണ് എലിപ്പനി ബാധിച്ചു മരിച്ചത്. സാമൂഹികപ്രവര്‍ത്തകന്‍ കൂടിയായ അനില്‍കുമാര്‍ സ്ഥലത്തെ ജനശക്തി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സാധനസാമഗ്രികളുമായി വിതരണത്തിനു പോയിരുന്നു. രണ്ടാംവട്ടം യുവജനക്ഷേമബോര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം ചെങ്ങന്നൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പോകുകയും മൂന്നു ദിവസം അവിടെ തങ്ങിയതായും പറയുന്നു.
രണ്ടു ദിവസം മുന്‍പാണ് മടങ്ങിയെത്തിയത്. കടുത്ത ക്ഷീണവും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന അനില്‍കുമാര്‍ ഇന്നലെ രാവിലെ എട്ടരയോടെയാണു മരിച്ചത്. മാതാവ് ആനന്ദവല്ലി. ഭാര്യ രജനി, മക്കള്‍ - അശ്വനി, ആശ്‌നി. ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. മരണാനന്തര ചടങ്ങുകള്‍ ചൊവ്വ രാവിലെ ഒന്‍പതിന്.
അതേസമയം എലിപ്പനി ബാധിച്ച് അഞ്ചുദിവസത്തിനുള്ളില്‍ മരിച്ചത് 25 പേര്‍. ഇതിനിടെ പ്രളയം ദുരിതം ബാധിച്ച സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളുടെ വിയോഗം ഒരു നാടിനെയാകെ തളര്‍ത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























