Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

കേരളത്തില്‍ 14 ശാഖകളുമായി തപാല്‍ ബാങ്കിനു തുടക്കം, ഇന്ത്യന്‍ ബാങ്കിംഗില്‍ വഴിത്തിരിവ്

01 SEPTEMBER 2018 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.

രാജ്യത്തെ ബാങ്കിങ് മേഖലയുടെ ചരിത്രത്തില്‍ ഇന്ന് വലിയ വഴിത്തിരിവ് ഉണ്ടാകുകയാണ്. ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖല എന്ന ലക്ഷ്യം മുന്നിര്‍ത്തിയുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) ഇന്നു പ്രവര്‍ത്തനം ആരംഭിക്കുന്നു. കേരളത്തില്‍ 14 എണ്ണം ഉള്‍പ്പെടെ 650 ശാഖകളുമായി ആരംഭിക്കുന്ന 'പോസ്റ്റ് ബാങ്ക്' ഡിസംബര്‍ 31-ന് മുമ്പ് 1,55,000 തപാല്‍ ഓഫിസുകളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

അതോടെ 100% സാമ്പത്തിക സാക്ഷരതയിലേക്കുള്ള യാത്രയില്‍ രാജ്യത്തിനു വലിയ മുന്നേറ്റമാണുണ്ടാകുക. ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകളുള്ള രാജ്യം എന്ന ബഹുമതിയും ഇന്ത്യയ്ക്കു കൈവരും. നിലവില്‍ 1,40,000 ബാങ്ക് ശാഖകളാണുള്ളത്. ഇത് 2,95,000 ആകും. രാജ്യത്തെ ഏതാണ്ട് എല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകുമെന്നതാണ് മറ്റൊരു നേട്ടം. ഇപ്പോള്‍ എല്ലാ ബാങ്കുകള്‍ക്കുമായി 49,000 മാത്രമാണ് ഗ്രാമീണ ശാഖകള്‍. ഇത് 1,75,000 ആകും.

പോസ്റ്റ് ബാങ്ക് ആരംഭിക്കുന്നത്, സ്വകാര്യ മേഖലയിലേതുള്‍പ്പെടെ ഏതു വാണിജ്യ ബാങ്കും വാഗ്ദാനം ചെയ്യുന്ന അത്യാധുനിക സേവനങ്ങള്‍ നല്‍കാന്‍ സജ്ജമായാണ്. കൗണ്ടര്‍ സേവനങ്ങള്‍ക്കു പുറമെ ഡിജിറ്റല്‍ സേവനങ്ങളും മൊബൈല്‍ ആപ് തുടങ്ങിയ ചാനലുകളും ലഭ്യമായിരിക്കും. അക്കൗണ്ട് ഉടമകള്‍ക്ക്്്് ലഭ്യമാക്കുന്ന 'ക്യൂആര്‍ കാര്‍ഡ്' (ക്വിക് റെസ്‌പോണ്‍സ് കാര്‍ഡ്) പോസ്റ്റ് ബാങ്കിന്റെ സവിശേഷതയാണ്. അക്കൗണ്ട് നമ്പറോ പാസ് വേഡോ ഒന്നും ഓര്‍ത്തുവയ്ക്കാതെതന്നെ ബാങ്ക് ഇടപാടുകളും ഷോപ്പിങ്ങും നടത്താന്‍ സഹായിക്കുന്ന സംവിധാനമാണ് ക്യൂആര്‍ കാര്‍ഡ്. ബയോമെട്രിക് കാര്‍ഡായതിനാല്‍ നഷ്ടപ്പെട്ടാലും അക്കൗണ്ടിലെ പണം സുരക്ഷിതമായിരിക്കും.

സേവനങ്ങള്‍ ഇടപാടുകാരുടെ വാതില്‍പ്പടിയില്‍ ലഭ്യമാക്കുന്നുവെന്നതും സവിശേഷതയാണ്. മൂന്നു ലക്ഷത്തോളം വരുന്ന തപാല്‍ ജീവനക്കാരെയാണ് ഇതിനു നിയോഗിക്കുന്നത്. ഫീസ് ഈടാക്കിയാണ് വാതില്‍പ്പടി സേവനം. രണ്ടു വര്‍ഷത്തിനകം ബാങ്ക് ലാഭത്തിലെത്തുമെന്നാണ് പ്രതീക്ഷ. വായ്പ നല്‍കില്ലെന്നതിനാല്‍ മറ്റു ബാങ്കുകള്‍ നേരിടുന്ന കിട്ടാക്കടം എന്ന പ്രശ്‌നം ഐപിപിബിയെ ബാധിക്കില്ല.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഐപിപിബിക്കു തുടക്കത്തില്‍ തന്നെ സാന്നിധ്യമുണ്ടാകും. ഇന്നു പ്രവര്‍ത്തനം ആരംഭിക്കുന്ന 14 ശാഖകള്‍ ഈ സ്ഥലങ്ങളിലാണ്: തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കട്ടപ്പന, കോട്ടയം, ഇടപ്പള്ളി, തൃശൂര്, പാലക്കാട്, പെരിന്തല്‍്മണ്ണ, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍, ഉപ്പള. ഈ ശാഖകള്‍ക്കു പുറമെ തപാല്‍ വകുപ്പിന്റെ സംസ്ഥാനത്തെ 74 ഓഫിസുകള്‍ ബാങ്കിന്റെ 'അക്‌സസ് പോയിന്റു'കളായി പ്രവര്‍ത്തിക്കും. എറണാകുളം ജില്ലയില്‍ ഒമ്പതും മറ്റു ജില്ലകളില്‍ അഞ്ചു വീതവും ആണ് അക്‌സസ് പോയിന്റുകള്‍.

ബാങ്കിംഗ് സേവനങ്ങള്‍ സാര്‍വ്വത്രികമായി ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ 2015 ഓഗസ്റ്റില്‍ 11 സ്ഥാപനങ്ങള്‍ക്ക് പേയ്‌മെന്റ്‌സ് ബാങ്കിനുള്ള അനുമതി നല്‍കിയത്. എയര്‍ടെല്‍, പേയ്ടിഎം, ഫിനോ എന്നിവയുടെ പേയ്‌മെന്റ്‌സ് ബാങ്കുകള്‍ നേരത്തേതന്നെ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യ പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും അതു രണ്ടു ശാഖകളില്‍ മാത്രവും പരീക്ഷണാടിസ്ഥാനത്തിലും ആയിരുന്നു.

ചെറുകിട ഇടപാടുകള്‍ മാത്രമാണ് പേയ്‌മെന്റ്‌സ് ബാങ്കുകളില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടും കറന്റ് അക്കൗണ്ടും തുടങ്ങാം. വായ്പ നല്‍കാന്‍ അനുവാദമില്ല. ഒരു ലക്ഷം രൂപയാണു നിക്ഷേപ പരിധി. എന്നാല്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഇടപാടുകാര്‍ക്ക് ഒരു ലക്ഷത്തിനു മേല്‍ വരുന്ന നിക്ഷേപത്തുക അക്കൗണ്ടുമായി ബന്ധിപ്പിക്കാവുന്ന പോസ്റ്റല്‍ സേവിംഗ്സ് അക്കൗണ്ടിലേക്കു മാറ്റാം

സേവനങ്ങളുടെ വിപുല നിരയാണ് പേയ്‌മെന്റ്‌സ് ബാങ്ക് ലഭ്യമാക്കുന്നത്.

സേവിങ്‌സ് ബാങ്ക് അക്കൗണ്ട്: കുറഞ്ഞ പ്രായം 10. അക്കൗണ്ട് തുടങ്ങാന്‍ വേണ്ട കുറഞ്ഞ തുക 100 രൂപ. മിനിമം ബാലന്‍സ് നിബന്ധന ഇല്ല. കൂടിയ നിക്ഷേപം: 1,00,000 രൂപ. പലിശ നിരക്ക് നാലു ശതമാനം. ക്യൂആര്‍ കാര്‍ഡ് സൗജന്യം.

കറന്റ് അക്കൗണ്ട്: അക്കൗണ്ട് തുടങ്ങാന്‍ വേണ്ട കുറഞ്ഞ തുക 1000 രൂപ. മിനിമം ബാലന്‍സ് 1000 രൂപ. കൂടിയ നിക്ഷേപം: 1,00,000 രൂപ. പലിശ ഇല്ല. ക്യൂആര്‍ കാര്‍ഡ് സൗജന്യം.

'ഡോര്‍ സ്‌റ്റെപ്' ബാങ്കിംഗ്: 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ഫീസ് 15 രൂപ. 2000-5000: 25 രൂപ. 5000 - 10,000: 35 രൂപ. 10,000 രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ സാധ്യമല്ല.

ക്യആര്‍ കാര്‍ഡ്: ബയോമെട്രിക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ക്വിക് റെസ്‌പോണ്‍സ് കാര്‍ഡ് ഉപയോഗിച്ച്്്് ഫണ്ട് ട്രാന്‍സ്ഫര്‍, ബില്‍ പേയ്‌മെന്റ്, ഷോപ്പിംഗ് എന്നിവ നടത്താം. അക്കൗണ്ട് നമ്പറോ പാസ് വേഡോ ഓര്‍ക്കേണ്ട ബാധ്യതയില്ല. ബയോമെട്രിക് ആയതിനാല്‍ നഷ്ടം വന്നാലും അക്കൗണ്ട് സുരക്ഷിതമായിരിക്കും.

ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ട്: 18 വയസ്സു പിന്നിട്ട ആര്‍ക്കും ഐപിപിബി മൊബൈല്‍ ആപ് ഉപയോഗിച്ച് അക്കൗണ്ട് ആരംഭിക്കാം. ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധം.

മൊബൈല്‍ ബാങ്കിങ്, ഫോണ്‍ ബാങ്കിംഗ് (ഇന്റര്‍ ആക്ടീവ് വോയ്‌സ് റെസ്പോണ്‍സ് / കോള്‍ സെന്റര്‍), എസ്എംഎസ് ബാങ്കിംഗ്, മിസ്ഡ് കോള്‍ ബാങ്കിംഗ് തുടങ്ങിയവ.

ആര്‍ടിജിഎസ്, നെഫ്റ്റ്, ഐഎംപിഎസ് മാര്‍ഗങ്ങളിലൂടെയുള്ള ഫണ്ട് ട്രാന്‍സ്ഫര്‍

വൈദ്യുതി, ഫോണ്‍ തുടങ്ങി വിവിധ ഇനങ്ങളില്‍പ്പെട്ട ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യം

മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ഉപഭോക്തൃ സേവനം

മറ്റു സ്ഥാപനങ്ങളുടെ വായ്പ, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള സൗകര്യം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ എണ്ണ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി.....'നാഷ'യ്ക്ക് മുന്നിൽ 13 ദിവസങ്ങൾ മാത്രം  (36 minutes ago)

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്  (42 minutes ago)

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി  (50 minutes ago)

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (53 minutes ago)

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?  (1 hour ago)

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.  (1 hour ago)

ഉച്ച തിരിഞ്ഞ് മഴ... എല്ലാ ജില്ലകളിലും..! ഇടിയും കാറ്റും..! രാവിലെ കൊടും ചൂട്  (1 hour ago)

രാഹുൽ തന്തയ്ക്ക് വിളിച്ച് ഓടിച്ചിട്ടും ഏറ്റില്ല പിണറായിയുടെ ഫിലമെന്റ് ഊരി!പച്ചക്കയ്ക്ക് തെറിവിളിച്ച് ജനം  (1 hour ago)

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ  (1 hour ago)

പ്രവാസി ജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി...!! ഒറ്റ 'ഫോർവേഡ്' മതി പ്രവാസം അവസാനിക്കും  (1 hour ago)

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (2 hours ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (3 hours ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (3 hours ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (3 hours ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (3 hours ago)

Malayali Vartha Recommends