കെഎസ്‌ആര്‍ടിസി നഷ്ടത്തിൽ 250 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്‌ആര്‍ടിസി 250 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്ന് താത്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാരെയാണ്
പിരിച്ചുവിട്ടത്. കെഎസ്‌ആര്‍ടിസി നഷ്ടത്തിലാണെന്നും അതുകൊണ്ട് ജീവനക്കാരെ പിരിച്ചുവിടാതെ മറ്റൊരു മാര്‍ഗവും ഇല്ലെന്ന് അധികൃതര്‍ പറയുന്നു. അതേസമയം ബസുകളുടെ ബോഡി നിര്‍മാണം പുറത്തുള്ള ഏജന്‍സിയെ ഏല്‍പിക്കുകയാണെന്നുമാണും റിപ്പോര്‍ട്ടുണ്ട്. ജീവനക്കാരെ പിരിച്ചു വിടുന്നത് സംബന്ധിച്ചുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല.
പ്രളയത്തില്‍ നിരവധി ജില്ലകളിലെ സര്‍വീസുകള്‍ മുടങ്ങിയതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കെഎസ്‌ആര്‍ടിസി നേരിടുന്നത്. കൂടാതെ നാല്‍പതോളം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെയാണ് പിരിച്ചു വിടല്‍.
https://www.facebook.com/Malayalivartha






















