മധ്യപ്രദേശ് പിടിക്കാൻ പുതിയ കരുനീക്കങ്ങളുമായി ബിജെപി; മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ശേഖരിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുന്നു

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ച് ബിജെപി. സംസ്ഥാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും വിവിധ സംഘടനകളുടെയും വിവരങ്ങള്‍ ശേഖരിച്ചതിന് പിന്നാലെയാണ് ഇത്. ക്ഷേത്രം പുരോഹിതരുടെയും വിവരങ്ങള്‍ പാര്‍ട്ടി ശേഖരിക്കുന്നുണ്ട്. ബിജെപി വക്താവ് രാജ്‌നിഷ് അഗര്‍വാൾ ഇക്കാര്യം സ്ഥിരീകരിച്ചു.
ബൂത്ത് അടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലകള്‍ പരിശോധിക്കാനും അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് വിവരങ്ങൾ സ്വീകരിക്കുന്നത്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകളുമായി നേരിട്ട് ബന്ധപ്പെടാനാണ് പാര്‍ട്ടിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ് പകുതി മുതല്‍ തന്നെ ഇത്തരത്തിലുള്ള വിവര ശേഖരണം തുടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha






















