പ്രിയാ വാര്യരെ കടത്തിവെട്ടും ഈ കുഞ്ഞാവ; സോഷ്യല്‍ മീഡിയയില്‍ തംരംഗം സൃഷ്ടിച്ച കുഞ്ഞാവയുടെ കണ്ണിറുക്കല്‍ വിഡിയോ വൈറലാകുന്നു

പ്രിയവാരിയരുടെ കണ്ണിറുക്കല്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയ തംരംഗം ചില്ലറയൊന്നുമല്ല. വിശ്വവിഖ്യാതമായ ആ കണ്ണിറുക്കല്‍ കടം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിറയാന്‍ ആയിരങ്ങളാണ് പിന്നാലെയെത്തിയത്.
ഇപ്പോഴിതാ പ്രിയവാരിയരെ കടത്തി വെട്ടുന്ന കണ്ണിറുക്കലുമായി ഒരു കുഞ്ഞാവ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. അവിചാരിതമായി ഒരു ക്യാമറക്കണ്ണില്‍ പതിഞ്ഞ കൊച്ചു സുന്ദരിയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയിരിക്കുന്നത്. കുഞ്ഞിളം പുഞ്ചിരിക്കൊപ്പം കണ്ണുകളിലൊരെണ്ണം ഇറുക്കിയടക്കുന്ന ഈ കുഞ്ഞാവ കാഴ്ച്ചക്കാരുടെ ഹൃദയം കവര്‍ന്നുവെന്ന് പറയേണ്ടതില്ലല്ലോ.
ചുരുങ്ങിയ സമയം കൊണ്ട് ലൈക്കും ഷെയറും വാരിക്കൂട്ടുകയാണ് ഈ കുഞ്ഞു മിടുക്കി. എന്തായാലും അറിഞ്ഞോ അറിയാതയെ കണ്ണിറുക്കിയ കുഞ്ഞാവയെ കണ്ണു വയ്ക്കരുതെന്നാണ് സോഷ്യല്‍ മീഡിയയുടെ കമന്റ്.
https://www.facebook.com/Malayalivartha






















