വീട്ടിൽ വച്ച് ജന്മം നൽകിയത് പെൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ തന്നെ മനസിലുറച്ച തീരുമാനമെടുത്തു... നൊന്ത് പ്രസവിച്ചയുടൻ തന്നെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തു... പൊലീസ് എത്തുമ്പോൾ ചോര വാർന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം; കോഴിക്കോട് ബാലുശ്ശേരിയിൽ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ റിൻഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട് ബാലുശേരി നര്‍മ്മലൂരിലാണ് നാടിനെ നടുക്കിയസംഭവമുണ്ടായത്. സംഭവത്തില്‍ അമ്മ റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നാല് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു.
ഇന്ന് പുലർച്ചെയാണ് സംഭവം. ബാലുശ്ശേരി നിർമ്മല്ലൂർ സ്വദേശിനിയായ റിൻഷ വീട്ടിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയ ഉടൻ കുഞ്ഞിനെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുമ്പോൾ ചോര വാർന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടു.
സഹോദരൻ റിനീഷിനെയും ചോദ്യം ചെയ്യലിനായി താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത റിൻഷയെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പിന്നീട് ചോദ്യം ചെയ്യും.പൊലീസും ഫൊറൻസിക് സംഘവുമെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.
https://www.facebook.com/Malayalivartha




















