ഇന്നത്തെ ചര്‍ച്ച അതിനിര്‍ണായകം: ഫ്രാങ്കോ പ്രശ്‌നം പോലീസിലും പ്രതിസന്ധി; അറസ്റ്റ് വൈകുന്നത് പോലീസിന്റെ വിശ്വാസ്യത ചോരുമെന്നഭിപ്രായം: മേലധികാരികളെ ധിക്കരിക്കാന്‍ പോലീസ് തയ്യാറാകുമോ

ഫ്രാങ്കോ മുളയ്ക്കലിന്റെ സത്യത്തില്‍ ആരാണ് ബിഷപ്പോ അതോ അധോലോകഗുണ്ടയോ. തന്നെ എതിര്‍ക്കുന്നവരെ തീര്‍ത്തുകളയുമെന്നാണ് അദ്ദേഹത്തിന്റെ നയം. അതിന്റെ തെളിവുകളും കിട്ടി എന്നിട്ടും പോലീസിന്റെ കരങ്ങള്‍ കെട്ടപ്പെട്ടിരിക്കുന്നു. കേരള പോലീസ് ചടുതലയ്ക്കും വിശ്വാസ്യതയക്കും പേരുകേട്ടവര്‍ ആണ്. എന്നാല്‍ ആവശ്യത്തിലേറെ തെളിവുകള്‍ കിട്ടിയിട്ടും ഫ്രാങ്കോ പ്രശ്‌നത്തില്‍ പോലീസ് വട്ടം കറങ്ങുകയാണ്. അന്വേഷണത്തിന്റെ ഘട്ടങ്ങള്‍ പൂര്‍ത്തിയായെങ്കിലും ബിഷപ്പ് ഇപ്പോഴും കളത്തിന് പുറത്തു തന്നെ. രണ്ടായിരത്തോളം പേജുള്ള അന്വേഷണ നിഗമനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചചെയ്യും. ഇന്നറിയാം രണ്ടിലൊന്ന്.
ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയായെന്നും ഇനി അറസ്റ്റാണു വേണ്ടതെന്നും അന്വേഷണസംഘം. അന്വേഷണ പുരോഗതി വിലയിരുത്താന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ഇന്നു പോലീസ് ഉന്നതതല യോഗം ചേരും. തീരുമാനം അനുകൂലമെങ്കില്‍ ബിഷപ്പിനെ ഇവിടേക്കു വിളിപ്പിക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അറസ്റ്റ് അനിവാര്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവെ.എസ്.പി. സുഭാഷ് യോഗത്തില്‍ അറിയിക്കും. ഐ.ജിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. ഐ.ജിയുടെ അനുമതി ലഭിക്കുന്നപക്ഷം, മൂന്നു ദിവസത്തിനകം ഹാജരാകാനാകും ബിഷപ്പിനോട് ആവശ്യപ്പെടുക. അദ്ദേഹം സഹകരിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതിനിടെ, കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടനിലക്കാരനെന്നാരോപിക്കപ്പെട്ട ഷോബി ജോര്‍ജിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കേസുമായി തനിക്ക് ബന്ധമില്ലെന്നാണ് ഷോബിയുടെ മൊഴി. ജലന്ധറില്‍ പോയിട്ടില്ലെന്നും വാഹനം വാങ്ങാന്‍ ഒരിക്കല്‍ പഞ്ചാബില്‍ പോയിരുന്നതായും ഷോബി പറഞ്ഞു. ഇതു പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഉടന്‍ ബിഷപ് അറിയുന്നതില്‍ അന്വേഷണസംഘം അസംതൃപ്തരാണ്. ഇക്കാര്യത്തില്‍ നടപടി വേണമെന്നും സംഘം ഇന്നു പോലീസ് നേതൃത്വത്തോട് ആവശ്യപ്പെടും.
അദ്ദേഹം വരില്ലെങ്കില്‍മാത്രമെ അന്വേഷണസംഘം വീണ്ടും ജലന്ധറിലേക്കു പോകൂ. കഴിഞ്ഞ 13നു ചോദ്യംചെയ്തപ്പോള്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴി പൂര്‍ണമായും കളവാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇതു തെളിയിക്കാന്‍ മതിയായ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. െലെംഗികപീഡനം സംബന്ധിച്ച് കന്യാസ്ത്രീ നല്‍കിയ മൊഴി പ്രകാരമുള്ള തെളിവുകളും ശേഖരിച്ചു. മൂന്നു ഘട്ടങ്ങളിലായി മൂന്നുതവണ കന്യാസ്ത്രീയുടെ മൊഴിയെടുക്കല്‍ പോലീസ് നടത്തിയിരുന്നു.
കന്യാസ്ത്രീ ചങ്ങനാശേരി സി.ജെ.എം. കോടതിയില്‍ കൊടുത്ത മൊഴിയില്‍ കഴമ്പുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുപതോളം തെളിവുകള്‍ ബിഷപ്പിന് എതിരാണെന്ന് പോലീസ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ബിഷപ്പിന്റെ അറസ്റ്റിലേക്കു കടക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha






















