പ്ലാൻ തയ്യാറാക്കി മാസങ്ങൾക്ക് മുൻപേ തയ്യാറെടുപ്പുകൾ തുടങ്ങി; പ്ലാസ്‌കിന്റെ അകത്തും സ്പീക്കറിനകത്തും പ്രത്യേക കോട്ടിംഗുണ്ടാക്കി സ്വർണ കടത്ത്; ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണവുമായി യുവാക്കള്‍ പിടിയില്‍

മാര്‍ച്ച് 27നാണ് അബ്ദുല്‍ സഅദ് ദുബൈയിലേക്ക് പോയത്. ദുബൈയില്‍ നിന്നും വന്ന അബ്ദുല്‍ സഅദ് സ്വര്‍ണം സെമീറിന് കൈമാറുന്നതിനിടെയായിരുന്നു പോലീസ് പിടികൂടിയത്. പ്ലാസ്‌കിന്റെ അകത്തും സ്പീക്കറിനകത്തും പ്രത്യേക കോട്ടിംഗുണ്ടാക്കി അതിനകത്ത് സ്വര്‍ണം ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു. ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 1.2 കിലോ സ്വര്‍ണവുമായി എത്തിയ രണ്ട് യുവാക്കളാണ് കാസര്‍കോട് വച്ച് പിടിയിലാകുന്നത്. കാസര്‍കോട് സിഐ സിഎ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റെയിഡ്.
കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി അബ്ദുല്‍ സഅദ്, ചാല സ്വദേശി സമീര്‍ എന്നിവരാണ് പിടിയിലായത്. കാസര്‍കോട് വെച്ച് സമീറിന് സ്വര്‍ണം കൈമാറാനായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ഉച്ചയോടെ മംഗളൂരു വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ സഅദ് വീട്ടിലേക്ക് വരുന്നതിനിടെ ഫോണില്‍ ബന്ധപ്പെട്ട് കാസര്‍കോട് വെച്ച് സ്വര്‍ണം കൈമാറാന്‍ ധാരണയിലാവുകയായിരുന്നു. അതിനിടയിലാണ് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ യുവാക്കൾ പിടിയിലാകുന്നത്.
https://www.facebook.com/Malayalivartha






















