വെടക്ക് വർത്തമാനവുമായി ജേക്കബ് വടക്കാഞ്ചേരി; എലിപ്പനി പ്രതിരോധ മരുന്ന് അപകടകാരി... ആരോഗ്യവകുപ്പും സര്‍ക്കാരും ചേര്‍ന്ന് ആളുകളെ പൊട്ടനാക്കുന്നു!!

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച സമയത്ത് ആരോഗ്യവകുപ്പിനെതിരെ തിരിഞ്ഞ് ജനാരോഗ്യ പ്രസ്ഥാനം ചെയര്‍മാന്‍ ജേക്കബ് വടക്കാഞ്ചേരി. എലിപ്പനി ബാധിച്ച് 26 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ചികിത്സ പ്രോട്ടോക്കോള്‍ പുറത്തിറക്കിയിരുന്നു. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ 200 എം.ജി കഴിക്കണമെന്നും കഴിഞ്ഞയാഴ്ച കഴിച്ചവര്‍ ഈ ആഴ്ചയും ഗുളിക കഴിക്കണമെന്നും പ്രോട്ടോക്കോളില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇതു കഴിക്കരുതെന്നാണ് ജേക്കബ് വടക്കാഞ്ചേരി പറയുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് അപകടകാരികളാണെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും ചേര്‍ന്ന് ആളുകളെ പൊട്ടനാക്കുകയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു.
ഇതൊരു ആന്റിബയോട്ടിക്കാണെന്നാണ് പറയുന്നത്. ആന്റിബയോട്ടിക്് കഴിക്കരുതെന്നാണ് ലോകാരോഗ്യ സംഘടന വരെ പറഞ്ഞിട്ടുണ്ട്. ഇതു കഴിക്കുന്ന വഴി ബാക്ടീരിയകള്‍, വൈറസുകള്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും മറ്റ് മരുന്നുകളൊന്നും ഏല്‍ക്കാത്ത തരത്തില്‍ ശരീരത്തെ മാറ്റുകയുമാണ് ചെയ്യുക. ഇത്തരത്തിലാണ് ആന്റിബയോട്ടിക്കുകള്‍ പ്രവര്‍ത്തിക്കുക എന്നാണ് ശാസ്ത്രജ്ഞരും ഗവേഷകരും പറയുന്നതെന്ന് വടക്കാഞ്ചേരി ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha
























