പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തിന് ഇടിത്തീയായി പെട്രോള്‍ - ഡീസല്‍ വിലവര്‍ദ്ധനവ് ; എക്സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തിന് ഇടിത്തീയായി പെട്രോള്‍ - ഡീസല്‍ വിലവര്‍ദ്ധനവ്. അടിയന്തരമായി എക്സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു. ഇതുവരെയായി 18 തവണയായി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച എക്സൈസ് ഡ്യുട്ടി അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറകണമെന്നും ഐസക് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുക്കുന്നത് വരെ വില വര്‍ദ്ധിക്കുകയും തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍മ്പ് വില കുറയ്ക്കാനുള്ള കേന്ദ്രത്തിന്‍റെ സൃഷ്ടിയാണ് ഇ രീതി എന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്‍റെ നട്ടെല്ലൊടിക്കുന്നതാണ് ദിവസേനയുള്ള പെട്രോള്‍ - ഡീസല്‍ വിലവര്‍ധനവ്. പ്രളക്കെടുതിയില്‍ നിന്നും കരകയറാനും ജീവിതം പുനനാരംഭിക്കാനും ശ്രമിക്കുന്നതിനിടെയാണ് ഇൗ വിലക്കയറ്റം. അസംസ്കൃത എണ്ണയുടെ വില അഞ്ചുവര്‍ഷം മുമ്പുള്ളതിനെക്കാള്‍ 30 ശതമാനം കുറഞ്ഞുനില്‍ക്കുമ്പോഴാണ് രാജ്യത്ത് ഇന്ധനവില കത്തിക്കയറുന്നത് എന്നതും ശ്രദ്ധേയം. വിലവര്‍ദ്ധനവ് കേന്ദ്ര സര്‍ക്കരിന്‍റെ സൃഷ്ടിയാണെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
https://www.facebook.com/Malayalivartha























