തൊണ്ടിമുതല്‍ തിരിമറി കേസ്... വിചാരണ കോടതി വിധിന്യായമടക്കമുള്ള റെക്കോർഡുകൾ ഫെബ്രുവരി 2 ന് ഹാജരാക്കാൻ ഉത്തരവ് , മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീലിലാണ് ജില്ലാ കോടതി ഉത്തരവ്

ഹെറോയിൻ കടത്ത് കേസിലെ തൊണ്ടി മുതല്‍ തിരിമറി കേസില്‍ വിചാരണ കോടതി വിധിന്യായമടക്കമുള്ള റെക്കോർഡുകൾ ഫെബ്രുവരി 2 ന് ഹാജരാക്കാൻ ഉത്തരവ്. രണ്ടാം പ്രതി മുന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അപ്പീലിലാണ് ജില്ലാ കോടതി ഉത്തരവ്. അതേസമയം
ശിക്ഷാവിധി ഉടൻ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം കീഴ്കോടതി വിധിന്യായം പരിശോധിച്ച ശേഷമെന്ന് ജില്ലാ കോടതി വ്യക്തമാക്കി.
പ്രതി മുന്‍ മന്ത്രി ആന്റണി രാജു സമർപ്പിച്ച അപ്പീൽ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. നസീറയാണ് പരിഗണിക്കുന്നത്.കേസില്‍ രണ്ടാംപ്രതിയായ ആന്റണി രാജു തന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അപ്പീലും സ്റ്റേ ഹർജിയും നല്‍കിയിരിക്കുന്നത്.
തൊണ്ടിമുതല്‍ കേസില്‍ ആൻറണി രാജുവിന് ഇ ന്ത്യൻ ശിക്ഷാ നിയമത്തിലെ 409 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷത്തെ ശിക്ഷയാണ് വിചാരണ കോടതി നല്‍കിയിട്ടുള്ളത്. നെടുമങ്ങാട് ഒന്നാം ജുഡീഷ്യൽ മജിസ്ട്രേറ്റാണ് ശിക്ഷ വിധിച്ചത്. രണ്ടു വർഷത്തിന് മേലുള്ള ശിക്ഷ ലഭിച്ചതോടെ എംഎല്‍എ സ്ഥാനത്ത് നിന്ന് ആന്റണി രാജുവിനെ നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി.
"https://www.facebook.com/Malayalivartha























