പരിഭാഷ തുടങ്ങി മുപ്പതാം സെക്കന്റില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത ഇടപെടല്‍..സന്ദീപ് വാചസ്പതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം..

തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങുകളില്‍, പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷന്‍ സന്ദീപ് വാചസ്പതിയായിരുന്നു. തികച്ചും വ്യത്യസ്തവും പ്രധാനമന്ത്രിയുടെ സൂക്ഷ്മത വെളിപ്പെടുത്തുന്നതുമായ ഒരു അനുഭവമാണ് സന്ദീപ് പങ്കുവെച്ചത്.ഒരു ദിവസം പ്രധാനമന്ത്രിയുടെ രണ്ട് പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്താനുള്ള അപൂര്‍വ്വ അവസരം ലഭിച്ചത് തനിക്കാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സന്ദീപിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: ഒരു ദിവസം പ്രധാനമന്ത്രിയുടെ രണ്ട് പ്രസംഗം പരിഭാഷപ്പെടുത്തുക എന്ന അപൂര്‍വ്വ സൗഭാഗ്യമാണ് എനിക്ക് ഇന്ന് കിട്ടിയത്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപന ചടങ്ങിലും പാര്‍ട്ടിയുടെ പ്രവര്‍ത്തക സമ്മേളനത്തിലുംNarendra Modi ജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. മോദിജി എന്തു കൊണ്ട് അമാനുഷികന്‍ ആകുന്നു എന്ന സംശയത്തിന് ഒരു ഉത്തരം കൂടി ഇന്നത്തെ പരിപാടിയില്‍ നിന്ന് കിട്ടി.പരിഭാഷ തുടങ്ങി മുപ്പതാം സെക്കന്റില്‍ മോദിജിയുടെ ഇടപെടല്‍. സന്ദീപിന്റെ ശബ്ദം സദസിന് നന്നായി കേള്‍ക്കുന്നില്ല എന്നും അത് ശരിയാക്കാന്‍ മൈക്ക് ഓപ്പറേറ്ററോട് പറയണമെന്നും മോദിജി നിര്‍ദ്ദേശിച്ചു. അത്ഭുതത്തോടെ മാത്രമേ അത് അനുസരിക്കാന്‍ സാധിച്ചുള്ളൂ. എങ്ങനെയാണ് അദ്ദേഹത്തിന് അത് മനസിലായത് എന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല. പരിഭാഷ നന്നായി എന്ന് Rajeev Chandrasekhar ജി ഉള്‍പ്പെടെയുള്ള നേതാക്കളും പ്രധാനമന്ത്രിയുടെ
ഒഎസ്ഡി അശുതോഷ്ജിയും സുഹൃത്തുക്കളും പറയുമ്പോള്‍ അഭിമാനം, സന്തോഷം. നന്ദി മോദിജി, രാജീവ്ജി എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന്.പരിഭാഷ തുടങ്ങുന്നതിന് മുന്‍പ് മോദിജി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ് ചിത്രം..പോസ്റ്റിന് താഴെ നിരവധിപേർ കമന്റ് ചെയ്യുന്നുണ്ട്. താങ്കളുടെ പരിഭാഷ ഗംഭീരമായി.മോദിജിയുടെ വാക്കുകളുടെ, വാചകങ്ങളുടെ വെറുമൊരു തർജ്ജമ ആയിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വികാരവും സത്വവും ഒട്ടും ചോരാതെയും, ഒരിക്കൽ പോലും പരുങ്ങാതെയും ഉള്ള തർജ്ജമ. ഹിന്ദിയും മലയാളവും കൈകാര്യം ചെയ്യാനറിയുന്നവർ ആസ്വദിച്ചു കാണണം തീർച്ചയായും.
താങ്കൾ സൂചിപ്പിച്ചപോലെ“സന്ദീപ് ജി യുടെ ശബ്ദം ആർക്കും കേൾക്കാൻ പറ്റുന്നില്ല” എന്ന് മോദി ജി പറഞ്ഞത് ശരിക്കും അത്ഭുതപ്പെടുത്തിഅദ്ദേഹത്തിന്റെ നിരീക്ഷണം വാക്കുകൾക്ക് അതീതം..അഭിനന്ദനങ്ങൾ.., മോദിജിയുടെ വാചാലമായ ഹിന്ദി പ്രസംഗം അതിന്റെ ഭംഗി നഷ്ടപ്പെടാതെ തൽക്ഷണം മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനുള്ള താങ്കളുടെ കഴിവ് ആ ഭാഷകളിലുള്ള നിങ്ങളുടെ അറിവിനെ കാണിക്കുന്നു. അഭിനന്ദനങ്ങൾ.ബിജെപി അഖിലേന്ത്യാ നേതൃത്വത്തിലോ സംസ്ഥാനത്തിലോ നിങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തമുള്ള സ്ഥാനം ലഭിക്കാൻ സാധ്യമാകട്ടെ.
എല്ലാ വിധത്തിലും നിങ്ങൾ അത് അർഹിക്കുന്നു.രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി കഴിവുള്ള ആളുകൾ ബിജെപിയിലുണ്ട്. ഈ അതുല്യമായ കാഴ്ചപ്പാടാണ് ബിജെപിയെ മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.വരും കാലങ്ങളിൽ ദേശീയത മുറുകെ പിടിക്കുന്ന ഭാരതത്തിലെ ഏക രാഷ്ട്രീയ പാർട്ടിയായ ബി ജെ പിക്ക് കേരളത്തിൽ വരും കാലങ്ങളിൽ ഭരണത്തിൽ എത്താൻ സാധ്യമാകട്ടെ. അതിന് താങ്കളെ പോലുള്ള കഴിവുറ്റ ചെറുപ്പക്കാരുടെ നേതൃനിര ആവശ്യമാണ്.അഭിനന്ദനങ്ങൾ.എന്നും പറഞ്ഞാണ് പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്
https://www.facebook.com/Malayalivartha
























