ശീതക്കാറ്റുവീശുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ്... യു.എസിൽനിന്നു പുറപ്പെടാനിരുന്ന നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ശീതക്കാറ്റുവീശുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് ശനിയും ഞായറും യു.എസിൽ നിന്നു പുറപ്പെടാനിരുന്ന 8400 വിമാന സർവീസുകൾ റദ്ദാക്കി. ന്യൂ മെക്സിക്കോമുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിലെ 14 കോടിപ്പേരെ ശീതക്കാറ്റ് ബാധിക്കും.
ഇലിനോയ്, മിഷിഗൻ, മിനസോട്ട, ഒഹായോ തുടങ്ങി യുഎസിന്റെ വടക്ക്-മധ്യ ഭാഗങ്ങളിലെ 12-ഓളം സംസ്ഥാനങ്ങളിൽ മൈനസ് 40 ഡിഗ്രി സെൽഷ്യസാണ് താപനിലയുള്ളത്.
ശീതക്കാറ്റുണ്ടായാൽ ജനങ്ങളെ സഹായിക്കാനായി മുപ്പതോളം രക്ഷാപ്രവർത്തകസംഘങ്ങളെ ഫെഡറൽ സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. പള്ളികളിൽ ഞായറാഴ്ച പ്രാർഥനകൾ ഓൺലൈനാക്കി.
https://www.facebook.com/Malayalivartha























