മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നിൽ എൻ എസ് എസിന്റെ സമ്മർദ്ദമെന്ന് സംശയം..ഇനി ജാമ്യത്തിൽ ഇറങ്ങാൻ പോകുന്നത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്...?

ശബരിമല കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നിൽ എൻ എസ് എസിന്റെ സമ്മർദ്ദമെന്ന് സംശയം. സർക്കാരുമായി അനുനയത്തിൽ നീങ്ങുന്ന ജി. സുകുമാരൻ നായരെ പ്രീതിപ്പെടുത്താനാണ് പിണറായി വിജയൻ സർക്കാർ സ്വാഭാവിക ജാമ്യം ലഭിക്കാൻ അവസരമൊരുക്കിയതെന്നാണ് ആരോപണം.. എൻ എസ് എസ് നേതാവാണ് മുരാരി ബാബു .അദ്ദേഹത്തെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാൻ ജി. സുകുമാരൻ നായർ ചരടു വലിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. ഇനി ജാമ്യത്തിൽ ഇറങ്ങാൻ പോകുന്നത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്.കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത്.
ശബരിമലയിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയുമായും ബന്ധപ്പെട്ട രണ്ട് കേസുകളിലും മുരാരി ബാബു ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. കർശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. എല്ലാ പ്രതികളും സ്വാഭാവിക ജാമ്യത്തിനായി ശ്രമിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞടുപ്പിന് രണ്ടു മാസങ്ങൾ മാത്രം സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ അന്വേഷണ സംഘം ഉദ്ദേശിക്കുന്നില്ല. ഇതിനുള്ള കൃത്യമായ നിർദ്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.കടകംപള്ളിയെ അറസ്റ്റ് ചെയ്താൽ സർക്കാർ പ്രതിസന്ധിയിലാവും.ഇത്തരം ഒരു സാഹചര്യം സംജാതമാക്കാതിരിക്കാൻ സർക്കാർ വൻ സമ്മർദ്ദമാണ് നടത്തുന്നത്.
ഐ.ജി. വെങ്കിടേഷിനെ നേരിട്ട് സ്വാധീനിക്കുന്നതിന് പകരം പഴുതുകൾ സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമം.കടകംപള്ളിയുടെ കാര്യത്തിൽ മാത്രമാണ് കരുതൽ ഉള്ളത്.പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നും സർക്കാർ കരുതുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കട്ടിളപ്പാളി കേസിൽ 90 ദിവസം തികയാത്തതിനാൽ ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്. അതേസമയം, മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി കോടതി 14 ദിവസം കൂടി നീട്ടി. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി ജനുവരി 28-ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിന് നേരത്തെ തിരിച്ചടി നേരിട്ടിരുന്നു.
അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയും കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി എടുക്കുന്ന നിലപാട് ഇനി നിര്‍ണ്ണായകമാകും. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം മാസം പലത് പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ലാതെ നീളുന്ന സാഹചര്യത്തില്‍, മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത തെളിയുന്നു. പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം പ്രാഥമിക കുറ്റപത്രമെങ്കിലും സമര്‍പ്പിച്ചില്ലെങ്കില്‍ കോടതിയില്‍നിന്ന് ജാമ്യം ലഭിക്കുമെന്ന നിയമപരമായ ആനുകൂല്യമാണ് ഇവര്‍ക്ക് തുണയാകുന്നത്.
ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഒക്ടോബര്‍ 17ന് ആദ്യം അറസ്റ്റ് ചെയ്ത ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും പിന്നീട് പിടിയിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ് കുമാര്‍ എന്നിവരുടെയും റിമാന്‍ഡ് കാലാവധി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം നല്‍കാന്‍ എസ്‌ഐടിക്ക് സാധിച്ചിട്ടില്ല. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എന്‍. വാസു, എ. പത്മകുമാര്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധി 60 ദിവസം തികയുന്നതോടെ ജയിലില്‍നിന്ന് പുറത്തിറങ്ങാനുള്ള പഴുതുകള്‍ ഒരുങ്ങുകയാണ്.മൂന്ന് മാസത്തോളമായി തുടരുന്ന അന്വേഷണത്തില്‍ സ്വര്‍ണപ്പാളികള്‍ക്ക് എന്ത് സംഭവിച്ചെന്നോ എത്രത്തോളം നഷ്ടപ്പെട്ടെന്നോ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണസംഘത്തിന്റെ പരാജയമായി വിലയിരുത്തപ്പെടുന്നു. കേസില്‍ 'വന്‍ തോക്കുകളുടെ' പങ്കാളിത്തത്തെക്കുറിച്ച് ഹൈക്കോടതി തന്നെ സൂചന നല്‍കിയിട്ടും അന്താരാഷ്ട്ര തലത്തിലുള്ള ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്താന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിനായി ഹൈക്കോടതി അനുവദിച്ച സമയം തീർന്നിരിക്കെ തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് വ്യക്തമാക്കി എന്‍. വാസു സുപ്രീം കോടതിയെ ജാമ്യത്തിനായി സമീപിച്ചു. ഇതിനിടെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ഫോണില്‍ ബന്ധപ്പെട്ട ഉന്നതരുടെ വിവരങ്ങള്‍ കൈവശമുണ്ടായിട്ടും അവരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം മടിക്കുന്നത് വലിയ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന എഡിജിപി എച്ച്. വെങ്കിടേഷിനെ മാറ്റി മറ്റൊരാളെ ചുമതലപ്പെടുത്താന്‍ ഹൈക്കോടതി തയ്യാറായേക്കുമെന്ന ചര്‍ച്ചകളും പൊലീസ് വൃത്തങ്ങളില്‍ സജീവമാണ്. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഈ കേസ് സിബിഐക്ക് വിടണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ശുപാര്‍ശ ചെയ്തതോടെ സംസ്ഥാന സര്‍ക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്. ഇടതുപക്ഷത്തെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ സ്വതന്ത്രമായ അന്വേഷണം വെല്ലുവിളിയായതിനാല്‍ കേസ് ഒഴിഞ്ഞുകിട്ടാന്‍ പൊലീസിനും താല്പര്യമുണ്ടെന്നാണ് സൂചന.എന്നാല്‍ സിബിഐ അന്വേഷണം വന്നാല്‍ അത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ബിജെപി സിബിഐ അന്വേഷണത്തിനായി കരുക്കള്‍ നീക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനം നിര്‍ണ്ണായകമാകുംറിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരും ഉണ്ണിക്കൃഷ്ണൻപോറ്റിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. നഷ്ടപ്പെട്ടത് എത്ര സ്വർണം ഏതെല്ലാം തരത്തിൽ നഷ്ടമുണ്ടായിട്ടുണ്ട് എന്നീ ദിശകളിലും അന്വേഷണം നടക്കണം, അവ വീണ്ടെടുക്കണം. ജാമ്യം ലഭിച്ചാൽ പ്രതി, ഒളിവിൽപ്പോകാൻ സാധ്യതയുണ്ട്.ഉയർന്ന ജാമ്യത്തുക,കേരളം വിട്ടുപോകാൻ പാടില്ല എന്നീ വ്യവസ്ഥകളും വാദത്തിൽ ഉന്നയിച്ചു. തിരുവിതാംകൂർ ദേവസ്വം ആസ്ഥാന ഓഫീസിലടക്കം 21 കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി ഇ.ഡിയും സന്നിധാനത്തെ സ്ട്രോംഗ് റൂം തുറന്ന് പരിശോധിച്ച് എസ്.ഐ.ടിയും തത്സമയം ഇടപെട്ടതോടെ ശബരിമല സ്വർണക്കൊള്ളക്കേസ് കൂടുതൽ നിർണായകമായി. പണമിടപാടുകൾ സംബന്ധിച്ച ഡിജിറ്റൽ തെളിവുകളും രേഖകളുമടക്കം ഇ.ഡി പിടിച്ചെടുത്തു. 2019 മുതൽ 2025വരെ നടന്ന ക്രമക്കേടുകളിൽ പ്രാഥമികാന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാനും തെളിവുകൾ പിടിച്ചെടുക്കാനുമായിരുന്നു ഇ.ഡിയുടെ മിന്നൽ റെയ്ഡ്.
സന്നിധാനത്തും പ്രതികളുടെ വീടുകളിലും ചെന്നൈയിലും ബെല്ലാരിയിലുമടക്കമായിരുന്നു 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' എന്ന പേരിട്ട പരിശോധന. ഉണ്ണികൃഷ്ണൻ പോറ്റി പുതിയ വാതിൽ സ്പോൺസർ ചെയ്തപ്പോൾ വിജയ് മല്യ സമർപ്പിച്ച സ്വർണം പൊതിഞ്ഞ പഴയവാതിലും കട്ടിളയും സന്നിധാനത്തെ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിരുന്നു. ഇതിന്റെ തൂക്കമടക്കം നോക്കാനായിരുന്നു രാത്രിയോളം നീണ്ട എസ്.ഐ.ടി പരിശോധന. സാമ്പിളുകൾ ശേഖരിച്ചു. പഴയ കൊടിമരത്തിലുണ്ടായിരുന്ന ദ്വാരപാലക ശില്പങ്ങൾ സ്ട്രോംഗ് റൂമിലുണ്ടോയെന്നും പരിശോധിച്ചു. ഉദ്യോഗസ്ഥരെയടക്കം സന്നിധാനത്തുനിന്ന് പുറത്താക്കിയായിരുന്നു പരിശോധന.
പ്രതികൾക്ക് കേരളത്തിനകത്തും പുറത്തുമുള്ള ബന്ധങ്ങൾ, നടത്തിയ സാമ്പത്തിക ഇടപാടുകൾ, സൗഹൃദങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചുവെന്ന് ഇ.ഡി സൂചിപ്പിച്ചു. സന്നിധാനത്തെ ദേവസ്വം ഓഫീസുകൾ, ദേവസ്വം ബോർഡ് ആസ്ഥാനം, പോറ്റിയുടെ തിരുവനന്തപുരത്തെ വീട്, ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്, മുരാരി ബാബുവിന്റെ ചങ്ങനാശേരിയിലെ വീട്, ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസുവിന്റെ തിരുവനന്തപുരത്തെ വീട്, ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസിന്റെ ഉടമ പങ്കജ് ഭണ്ഡാരിയുടെ ഓഫീസ്, വീട്, കർണാടക ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധന്റെ വീട് തുടങ്ങിയ ഇടങ്ങളിലായിരുന്നു റെയ്ഡ്.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ, പണമിടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളിലും പരിശോധനകൾ നടത്തി. ശബരിമലയിൽ ദേവസ്വം ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു ഇ.ഡി പരിശോധന. സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാടാണ് ഇ.ഡി മുഖ്യമായും അന്വേഷിക്കുന്നത്. ഇ.ഡി ഉടൻ അറസ്റ്റിലേക്ക് കടക്കാൻ നീക്കമുണ്ട്.
സ്വർണപ്പാളികൾ കടത്തിയതിലുൾപ്പെടെ ദേവസ്വം ബോർഡിലെ ഉന്നതരുടെ ഒത്താശ ലഭിച്ചുവെന്നാണ് ഇ.ഡി വിലയിരുത്തൽ. പിടിച്ചെടുത്ത രേഖകൾ വിശകലനം ചെയ്ത് പ്രതികളെ ചോദ്യം ചെയ്തും അറസ്റ്റിലേക്ക് കടക്കും. എസ്.ഐ.ടി പ്രതികളാക്കിയവരെല്ലാം ഇ.ഡി കേസിലും പ്രതികളാണ്.സ്വർണക്കൊള്ളയിൽ നിലവിലെ രണ്ട് കേസുകൾക്ക് പുറമെ ഒന്നിലേറെ കേസുകളുണ്ടാവുമെന്ന് എസ്.ഐ.ടി പറയുന്നു. ശ്രീകോവിലിലെ വാതിൽ, കൊടിമരം എന്നിവയിലെ സ്വർണം കൊള്ളയടിച്ചതിനാവും കേസുകളെന്നാണ് അറിയുന്നത്. 10 പ്രതികളുണ്ടാവും. അടുത്തയാഴ്ചയോടെ കേസുകൾ രജിസ്റ്റർ ചെയ്യും. ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും അന്നത്തെ ഭരണസമിതിയംഗങ്ങളുമടക്കം കുടുങ്ങുമെന്നാണ് സൂചന. സന്നിധാനത്തെ സ്ട്രോംഗ് റൂമിലെ പരിശോധനയിലെ കണ്ടെത്തലുകളെ ആശ്രയിച്ച് കേസുകളുടെ എണ്ണം കൂടാനുമിടയുണ്ട്. തെളിവെടുപ്പടക്കം പൂർത്തിയായതിനാൽ അറസ്റ്റിലായ പ്രതികളിൽ ഗുരുതര കുറ്റങ്ങൾ ചെയ്യാത്തവരുടെ ജാമ്യത്തെ എസ്.ഐ.ടി എതിർക്കില്ല. പാളികളുടെ ശാസ്ത്രീയ പരിശോധന നടത്തിയ വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. തുടർന്നാകും കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കുക.
വിജയ്മല്യ സ്വർണം പൊതിഞ്ഞ, സന്നിധാനത്തെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന കട്ടിളകൾ എസ്.ഐ.ടി തൂക്കി നോക്കി. കട്ടിളപ്പടിക്ക് 38ഉം കട്ടിളയ്ക്ക് 64 കിലോയും തൂക്കമുണ്ട്. സ്ട്രോംഗ് റൂമിലെ പഴയ ഉരുപ്പടികളും പരിശോധിച്ചു. പഴയ കൊടിമരത്തിലെ അഷ്ടദിക് പാലകരെ പെയിന്റടിച്ച നിലയിൽ കണ്ടെടുത്തു. പുതിയ സ്വർണ കൊടിമരത്തിന്റെ ചുറ്റളവും പരിശോധിച്ചു. സോപാനത്തെ വ്യാളിരൂപം ഇളക്കിയെടുക്കാതെ പരിശോധിക്കും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രിയും നിലവില്‍ എം എല്‍ എയുമായ കടകംപ്പള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നതിലും വിശദമായ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്. ശബരിമലയിലെ സ്‌പോണ്‍സര്‍ എന്ന നിലയില്‍ മാത്രമാണ് സ്വര്‍ണക്കൊള്ളയിലെ പ്രധാന പ്രതിയായ പോറ്റിയുമായി തനിക്കുള്ള പരിചയമെന്നാണ് കടകംപള്ളിയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. ഒരു തവണ മാത്രമാണ് തമ്മില്‍ കണ്ടതെന്നുമായിരുന്നു ഡിസംബര്‍ 28ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ കടകംപള്ളിയുടെ മൊഴി.എന്നാല്‍, ഈ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്. കടകംപള്ളി പോറ്റിയുടെ വീട്ടില്‍ രണ്ട് തവണ എത്തി എന്ന് പോറ്റിയുടെ അയല്‍വാസിയായ മഹസര്‍ സാക്ഷി വിക്രമന്‍ നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. പോറ്റിയുടെ അച്ഛനെ സന്ദര്‍ശിക്കാനെത്തി. ഒരു തവണ പൊലീസ് അകമ്പടിയിലെത്തിയിരുന്നു.
കടകംപള്ളിക്ക് ഉപഹാരങ്ങള്‍ നല്‍കിയെന്ന് ചോദ്യം ചെയ്യലില്‍ പോറ്റി പറഞ്ഞിട്ടുണ്ട്.ഇതടക്കം ഇരുവരും തമ്മില്‍ 2019ല്‍ ഏതെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാനും വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുകയാണ്.
ശബരിമല സ്വർണക്കൊള്ളയിൽ നിലവിൽ പ്രതികളായവർക്ക് പുറമെ അഞ്ച് പേർ കൂടി പ്രതികളാകാനുള്ള സാധ്യത ഹൈകോടതിയിൽ സമർപ്പിച്ച എസ്.ഐ.ടി റിപ്പോർട്ടിൽ പറയുന്നു. എസ്.ഐ.ടി മേധാവി എ.ഡി.ജി.പി എച്ച്. വെങ്കിടേഷ്, അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ, ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ എന്നിവർ നേരിട്ട് ഹാജരായാണ് അന്വേഷണ പുരോഗതിയും ഉടൻ സ്വീകരിക്കുന്ന നടപടികളും കോടതിയിൽ വിശദീകരിച്ചത്.സ്വർണം പൂശിയ യഥാർഥ പാളികൾ മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും എസ്.ഐ.ടി അറിയിച്ചു. ക്ഷേത്ര സ്വത്ത് ഏൽപിച്ചിരിക്കുന്നവരുടെ സജീവമായ ഉപജാപവും പ്രോത്സാഹനവുമാണ് കൊള്ളക്ക് വഴിയൊരുക്കിയതെന്ന് ഹൈകോടതിയുടെ ദേവസ്വം ബെഞ്ച് വിലയിരുത്തി. എസ്.ഐ.ടി തലവൻ ആവശ്യപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും സേവനവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്ന് നിർദേശിച്ചു.പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എൻ.ആർ.ഐ സെൽ ഡിവൈ.എസ്.പി ശ്രീകാന്ത്, കോഴിക്കോട് റൂറൽ ചെമ്പോല പൊലീസ് സ്റ്റേ ഷൻ ഇൻസ്പെക്ടർ സേതുനാഥ് എന്നിവരെ എസ്.ഐ.ടിയെ സഹായിക്കാനായി സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത് കോടതി രേഖപ്പെടുത്തി. പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ, അഷ്ടദിക്പാലകരുടെ കാര്യത്തിലുള്ള അന്വേഷണം അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊടിമരം സംബന്ധിച്ച രേഖകളും ഫയലുകളും പരിശോധിക്കുന്നുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം ബോർഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച വാസുവിനെ വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയിരുന്നു. നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തത്.തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയും ഇന്നലെ കോടതിയിലെത്തി. തന്ത്രിക്കായി എസ്.ഐ.ടി കസ്റ്റഡി അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഒരു സ്വാധീനത്തിനും വഴങ്ങരുത്. ബാഹ്യസമ്മർദങ്ങളോ ഇടപെടലോ കണക്കിലെടുക്കാതെ ഭയരഹിതമായി മുന്നോട്ടുപോകണം. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്താനും ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് അനുമതി നൽകി.
നേരത്തേ ഉൾപ്പെടുത്തിയ രണ്ടുപേരുടെ കാര്യത്തിൽ ചില എതിർപ്പുകളുണ്ടായെങ്കിലും ഇവർ മികച്ച ഉദ്യോഗസ്ഥരാണെന്ന് വിശദീകരണം ലഭിച്ചതായും ഇത് അംഗീകരിക്കുന്നതായും കോടതി വ്യക്തമാക്കി. സ്വാമി അയ്യപ്പന്റെ അമൂല്യ സ്വത്തുക്കൾ നഷ്ടമായതിൽ ഉന്നത സ്വാധീനത്തിനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണം കോടതിയുടെ കർശന മേൽനോട്ടത്തിലാക്കിയത്. ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിലൂടെ സ്വർണക്കൊള്ളയിലെ നിർണായക വിവരങ്ങൾ ഇനിയും പുറത്തുവരും.എൻ എസ് എസ് നേതൃത്വത്തെ സംബന്ധിച്ചടത്തോളം മുരാരി ബാബുവിന്റെ ജാമ്യം ആശ്വാസകരമാണ്. അവർക്ക് പറഞ്ഞുനിൽക്കാൻ ഒരവസരം ലഭിച്ചിരിക്കുകയാണ്.സർക്കാർ അതിനുള്ള അവസരം ഒരുക്കിയതിൽ സുകുമാരൻ നായർക്ക് അഭിമാനിക്കാം.
https://www.facebook.com/Malayalivartha
























