ജയരാജനോട് അമർഷത്തിൽ മന്ത്രിമാർ; അസൂയക്കും കഷണ്ടിക്കും മരുന്നില്ല!!

മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കാൻ അവസരം ലഭിച്ച ഇ.പി. ജയരാജനെതിരെ സി പി എമ്മിൽ അമർഷം പുകയുന്നു. മന്ത്രി എ കെ ബാലൻ ഉൾപ്പെടെയുള്ള മന്ത്രിമാർ നോക്കുകുത്തിയായി തുടരുമ്പോൾ അഴിമതി ആരോപണത്തിന്റെ പേരിൽ പുറത്ത് പോകേണ്ടി വന്ന ഒരാൾക്ക് ഇത്തരത്തിൽ ചുമതല നൽകിയതിലാണ് അമർഷം. മുഖ്യമന്ത്രിയുടെ ചുമതല ജയരാജന് നൽകാനുള്ള തീരുമാനം പിണറായി പിൻവലിക്കാൻ കാരണം പാർട്ടിയിലുണ്ടായ അഭിപ്രായ ഭിന്നതകളാണ്.
മുഖ്യമന്ത്രിയുടെ അഭാവത്തിൽ സാധാരണ അദ്ദേഹത്തിന്റെ ചുമതലകൾ ഒരു മന്ത്രിക്ക് കൈമാറാറുണ്ട്. ഇതാണ് കീഴ്വഴക്കം. മൂന്നാഴ്ചയാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് നിന്നും മാറി നിൽക്കുന്നത് .ഇന്നത്തെ സാഹചര്യത്തിൽ അതൊരു വലിയ കാര്യമല്ല. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇക്കാര്യത്തിന് പരിഹാരം കാണാവുന്നതേയുള്ളൂ. മുഖ്യമന്ത്രി ട്വീറ്റിലൂടെയും മറ്റും തന്റെ സാന്നിധ്യം കേരളത്തിൽ രേഖപ്പെടുത്തുന്നുണ്ട്. മാത്രവുമല്ല എം വി ജയരാജനെ പോലെ ശക്തനായ ഒരു പ്രൈവറ്റ് സെക്രട്ടറി ഉള്ളിടത്തോളം കാലം പിണറായിക്ക് പേടിക്കാനേയില്ല.
ഇ.പി. ജയരാജൻ പക്ഷേ ഇക്കാര്യം മൈൻഡ് ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ നീക്കങ്ങൾ സംശയത്തോടെയാണ് മറ്റ് മന്ത്രിമാർ കാണുന്നത്. പിണറായിയുടെ ക്യാബിനറ്റിലുള്ളവരിൽ പലരും സീനിയർ മന്ത്രിമാരാണ്. അവർക്ക് ഇ പി യുടെ വാക്കുകൾ ഇഷ്ടപ്പെടണമെന്നില്ല. ഇ.പിയാകട്ടെ സംസാരത്തിൽ ഒരു മയവും സൂക്ഷിക്കാത്ത വ്യക്തിയാണ്. മനസിൽ തോന്നതെല്ലാം തുറന്നു പറയുന്ന വ്യക്തിത്വമാണ് ജയരാജന്റേത്. അത് ചിലപ്പോൾ സീനിയർ മന്ത്രിമാർക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല.
ഇ പി ജയരാജനോട് സി പി എം.സംസ്ഥാന സെക്രട്ടറിക്ക് വേണ്ടത്ര താത്പര്യമില്ല. അതു കൊണ്ടാണ് അദ്ദേഹത്തിന് മന്ത്രി സ്ഥാനത്ത് നിന്നും മാറേണ്ടി വന്നത്. വ്യവസായ വകുപ്പിൽ സി പി എമ്മിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ജയരാജൻ ശ്രമിക്കുന്നില്ലെന്ന് മന്ത്രി സ്ഥാനം ഏറ്റെടുത്ത കാലം മുതൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ ചില പാർട്ടി നേതാക്കളുടെ താത്പര്യത്തിന് നിന്നു കൊടുക്കാത്തതാണ് ഇ പി ക്ക് വിനയായതെന്ന് കേൾക്കുന്നു.
മന്ത്രിമാർ തമ്മിലുള്ള വഴക്കും ജയരാജന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്. മന്ത്രിമാർ പരസ്പരം വഴക്കിടക്കുമ്പോൾ അതിന് അധ്യക്ഷ കസേരയിലിരിക്കുന്നവർ പഴി കേൾക്കേണ്ടി വരും. ഇ.പി. ജയരാജന് ഏകോ.പന കുറവുണ്ടെന്ന് വരുത്തുകയാണ് ലക്ഷ്യം. എന്നാൽ ജയരാജൻ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു കഴിഞ്ഞു. അദ്ദേഹം വിഷയത്തിൽ ഇടപെട്ടാൽ തീരാവുന്നതേയുള്ളു. മന്ത്രി സുധാകരനാകട്ടെ പിണറായിയുടെ വിശ്വസ്തനമാണ്. തോമസ് ഐസക്കിനോട് പിണറായിക്ക് പണ്ടേ താത്പര്യമില്ല. അതിനാൽ സുധാകരൻ പറയുന്നത് മാത്രം ജയിക്കും.
https://www.facebook.com/Malayalivartha






















