പദ്മഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ നന്ദിയറിയിച്ച് നടന്‍ മമ്മൂട്ടി

പുരസ്‌കാരം നല്‍കി ആദരിച്ച രാജ്യത്തിനും ജനങ്ങള്‍ക്കും സര്‍ക്കാരിനും നന്ദി അറിയിച്ചുകൊണ്ടാണ്ടുള്ള പോസ്റ്റാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചത്. 'മാതൃരാജ്യത്തിന് നന്ദി' എന്നുതുടങ്ങുന്ന കുറിപ്പ് റിപ്പബ്ലിക് ദിനാശംസ നേര്‍ന്നാണ് അവസാനിക്കുന്നത്.
മാതൃരാജ്യത്തിനു നന്ദി. 'പദ്മഭൂഷന്‍' സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ച രാജ്യത്തിനും ജനങ്ങള്‍ക്കും സര്‍ക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവര്‍ക്കും റിപ്പബ്ലിക് ദിന ആശംസകളെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമായിരുന്നു പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, ജസ്റ്റിസ് കെ ടി തോമസ്, ജന്മഭൂമി മുന്‍ പത്രാധിപരും ആര്‍എസ്എസിന്റെ ആദ്യകാല നേതാക്കളിലൊരാളുമായ പി നാരായണന്‍ എന്നിവര്‍ക്ക് പദ്മവിഭൂഷണ്‍ ലഭിച്ചു. പദ്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായ മമ്മൂട്ടിയടക്കമുള്ള അഞ്ചുപേരില്‍ മൂന്നുപേരും മലയാളികളായിരുന്നു.
https://www.facebook.com/Malayalivartha























