പ്രളയം രൂക്ഷമാക്കിയതില്‍ ഡാമുകൾക്ക് പങ്കില്ല ; കേരളത്തിലെ ഡാമുകള്‍ക്ക് പ്രളയം തടയാനാവില്ലയെന്ന് കേന്ദ്ര ജലകമ്മീഷന്‍

കേരളത്തിലെ ഡാമുകള്‍ക്ക് പ്രളയം തടയാനുള്ള കഴിവ് ഇല്ലായെന്ന് കേന്ദ്ര ജലകമ്മീഷന്‍. പ്രളയം രൂക്ഷമാക്കിയതില്‍ ഡാമുകൾക്ക് പങ്കില്ലെന്നും ഉണ്ടായത് അസാധാരണ സാഹചര്യമെന്നും ജലകമ്മീഷൻ പഠനറിപ്പോർട്ടില്‍ പറയുന്നു.
മൂന്ന് ദിവസത്തിൽ കേരളത്തിൽ ഒഴുകിയത് 12ബിസിഎം ജലം. ഇത്രയും വെള്ളം പുറത്തേക്ക് വന്നപ്പോൾ സംസ്ഥാനത്ത് ഒഴുകിയത് ഡാമുകൾക്ക് താങ്ങാവുന്നതിലും അഞ്ചിരട്ടി ജലമാണ്. ജലനിരപ്പ് നിർണ്ണയിക്കുന്നതുൾപ്പെടെ ചട്ടപ്രകാരമായിരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. തോട്ടപ്പള്ളി സ്പിൽവ്വേയിലും തണ്ണീർമുക്കം ബണ്ടിലും തടസ്സമുണ്ടായി. രണ്ടിടത്തും കൂടുതൽ ജലം ഒഴുകാനുള്ള സാഹചര്യം ഉണ്ടാക്കണം എന്നും കമ്മീഷന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















