ലോക കേരള സഭയിൽ പങ്കെടുത്തവരെല്ലാം ധനശേഖരണം നടത്തുകയാണ് ; മന്ത്രിമാർ വിദേശത്ത് പോകുന്നത് സ്ഥിരതാമസത്തിനല്ലെന്ന് മന്ത്രി തോമസ് ഐസക്

മന്ത്രിമാർ വിദേശത്ത് പോകുന്നത് സ്ഥിരതാമസത്തിനല്ലെന്നും വിദേശത്തുള്ളവർ നൽകുന്ന സഹായം ഏറ്റുവാങ്ങാൻ മാത്രമാണ് പോകുന്നതെന്നും മന്ത്രി തോമസ് ഐസക്. മന്ത്രിമാരുടെ വിദേശ യാത്ര ഭരണത്തെ ബാധിക്കില്ല. ലോക കേരള സഭയിൽ പങ്കെടുത്തവരെല്ലാം ധനശേഖരണം നടത്തുകയാണ് എന്നും തോമസ് ഐസക് പറഞ്ഞു.
മുമ്പ് സംഭാവന നൽകിയിട്ടുള്ള ജീവനക്കാരിൽ നിന്ന് ഒരു മാസത്തെ ശമ്പളത്തിൽ നിന്നും കുറച്ചേ ശമ്പളം സ്വീകരിക്കുകയുള്ളു. പി.എഫിൽ നിന്നും വായ്പയെടുത്ത് സംഭാവന നൽകാമെന്ന സംഘടനകളുടെ നിർദ്ദേശം പരിഗണിക്കും. 10 മാസത്തെ കാലാവധി വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിനുപുറമെ ഇഷ്ടമുള്ള പണം സംഭാവന നൽകാൻ അവസരം വേണമെന്ന നിർദ്ദേശവും പരിഗണിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















