മോഹന്‍ലാലിന്റെ വിനയം കാണുമ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ ഇഷ്ടം തോന്നുന്നു ; നടന്‍ മോഹന്‍ലാലിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സൂപ്പർസ്റ്റാർ മോഹന്‍ ലാലിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹന്‍ലാലിന്റെ വിനയത്തേയും സാമൂഹ്യസേവനത്തേയും പ്രശംസിച്ചാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. മോഹന്‍ലാലിന്റെ വിനയം കാണുമ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ ഇഷ്ടം തോന്നുന്നെന്ന് മോദി ട്വിറ്ററിൽ കുറിച്ചു
അദ്ദേഹത്തിന്റെ സാമൂഹ്യസേവനങ്ങള്‍ പ്രശംസനീയവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതുമാണെന്നും അദ്ദേഹം കുറിച്ചു.
ജന്മാഷ്ടമി പ്രമാണിച്ച് തിങ്കളാഴ്ച മോഹന്‍ലാല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചുവെന്ന് തിങ്കളാഴ്ച മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. കൂടാതെ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായി മോഹൻലാൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















