പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിലും സി.പി.എമ്മില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള ഭിന്നത, ജനറല്‍ സെക്രട്ടറിയ തിരുത്തി പി.ബിയുടെ വാര്‍ത്താക്കുറിപ്പ്

സി.പി.എം ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയെയും നടപടിയെയും ചൊല്ലി പൊളിറ്റ്ബ്യൂറോയില്‍ അഭിപ്രായഭിന്നത. പരാതി ഇമെയിലില്‍ ലഭിച്ചെന്നും നടപടിക്കായി സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും ജനറല്‍ സെക്രട്ടറി യച്യൂരി രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടപടിക്ക് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് പി.ബി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു. പരാതി കിട്ടിയെന്ന് വാര്‍ത്താക്കുറിപ്പ് സ്ഥിരീകരിക്കുന്നുമില്ല. പരാതിയെ കുറിച്ച് അറിയില്ലെന്ന് പ്രകാശ് കാരാട്ടും മന്ത്രി എ.കെ ബാലനും പറഞ്ഞിരുന്നു.
മൂന്നാഴ്ച മുമ്പ് ശശിക്കെതിരെ പരാതി ലഭിച്ചിരുന്നെന്നും പാര്‍ട്ടി അത് പരിഹരിക്കുമെന്നും അതിനായി നടപടി തുടങ്ങിയെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിയെ കുറിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നും ഡി.വൈ.എഫ്.ഐക്ക് പരാതി ലഭിച്ചിട്ടില്ലെന്നും എം. സ്വരാജ് എംഎല്‍എയും പറഞ്ഞു. കോടിയേരി ബാലകൃഷ്ണനുമായി എ.കെ.ജി സെന്ററില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സ്വരാജ് ഇക്കാര്യം അറിയിച്ചത്. എ.എന്‍. ഷംസീറും കോടിയേരിയെ കണ്ടു. മന്ത്രി .കെ. ബാലനും കെ.എന്‍. ബാലഗോപാലും കോടിയേരിയെ സന്ദര്‍ശിച്ചു.
പരാതി പൊലീസിന് കൈമാറേണ്ട സാഹചര്യം നിലവിലില്ലെന്നും അതുകൊണ്ടാണ് പരാതിക്കാരി പൊലീസിനെ സമീപിക്കാഞ്ഞതെന്നും കോടിയേരി പറഞ്ഞു. അതിനാല്‍ പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തി പരാതി പരിഹരിക്കാനാണ് നീക്കമെന്ന് അറിയുന്നു. അതേസമയം സമീപകാലത്തെ സ്ത്രീപീഡനങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമായ നടപടി വേണമെന്ന് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















