തിരുവല്ലയിൽ ശബരി എക്‌സ്‌പ്രസ് ട്രെയിനില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല : ഹൈദ്രാബാദില്‍ നിന്നെത്തിയ ശബരി എക്‌സ്‌പ്രസ് ട്രെയിനില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ ഗാന്ധിപെട്ടില്‍ രാഗേശ്വരറാവുവിന്റെ മകന്‍ അഞ്ജനേയുലു (50) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ട്രെയിനില്‍ ടിക്കറ്റ് പരിശോധന നടത്തുകയായിരുന്ന ടിടിആര്‍ ആണ് ഏറ്റവും മുകളിലത്തെ ബര്‍ത്തില്‍ ഇയാളെ കണ്ടത്. തുടര്‍ന്ന് റെയില്‍വേ പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ മരിച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് 4.30ന് മൃതദേഹം തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഇറക്കുകയായിരുന്നു.
മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബാഗില്‍ സൂക്ഷിച്ചിരുന്ന ആധാര്‍ കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha






















