ലോകബാങ്ക്എ.ഡി.ബി വായ്പകള്‍ വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് കെ.എം മാണി

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ലോകബാങ്കില്‍ നിന്നും എ.ഡി.ബിയില്‍ നിന്നും വായ്പ എടുക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് കെ.എം മാണി. ആഗോളതലത്തില്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന് നില്‍ക്കുമ്പോള്‍ വായ്പ എടുത്താല്‍ വായ്പ തുകയുടെ മൂല്യം കുറവായിരിക്കും. എന്നാല്‍ പിന്നീട് രൂപ മെച്ചപ്പെുമ്പോള്‍ തിരിച്ചടയ്‌ക്കേണ്ട തുക വളരെ കൂടുതലായിരിക്കുമെന്നും കെ.എം മാണി പറഞ്ഞു. ഇന്ത്യന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് മൊറട്ടോറിയത്തോട് കൂടി ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ എടുക്കുന്നതാണ് ധനമാനേജ്‌മെന്റിന്റെ അടിസ്ഥാന തത്വങ്ങള്‍ പ്രകാരം നല്ലതെന്നും മാണി പറഞ്ഞു. ഇപ്പോഴുള്ള തുകയും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും പ്രവാസികളില്‍ നിന്ന് ലഭിക്കുന്നതും കൂട്ടിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 5000 കോടി രൂപയിലധികമാകും.
പ്രളയബാധിതരായ ഒരുലക്ഷം കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം നല്‍കുമ്പോള്‍ 100 കോടി രൂപയാകും. മരണമടഞ്ഞ 500 പേരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കിയാല്‍ 20 കോടി രൂപയും ചെലവാകും. വീടുകള്‍ക്ക് സംഭവിച്ച നാശനഷ്ടം ഇനിയും കണക്കാക്കേണ്ടിയിരിക്കുന്നു. കൃഷി നാശവും വ്യാപാര നഷ്ടവും സംഭവിച്ചവര്‍ക്ക് ആവശ്യമായ ധനസഹായം നല്‍കാന്‍ സന്നദ്ധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. അതിനാല്‍ എ.ഡി.ബിലോകബാങ്ക് വായ്പകള്‍ എടുക്കുന്നത് ആലോചിച്ച ശേഷം മതിയെന്ന് കെ.എം മാണി പറഞ്ഞു.
https://www.facebook.com/Malayalivartha






















