സ്‌കൂള്‍ കലോത്സവം വേണ്ടെന്ന പൊതുഭരണ വകുപ്പിന്റെ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

സ്‌കൂള്‍ കലോത്സവം വേണ്ടെന്ന പൊതുഭരണ വകുപ്പിന്റെ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും മന്ത്രി അറിയിച്ചു. കലോത്സവം, ചലച്ചിത്ര മേള എന്നിവ റദ്ദാക്കിക്കൊണ്ട് ചൊവ്വാഴ്ചയാണ് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരേ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും സാംസ്‌കാരിക മന്ത്രി എ.കെ.ബാലനും രംഗത്തു വന്നിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് ഉത്തരവെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയതോടെ എതിര്‍ സ്വരങ്ങള്‍ അവസാനിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ച മന്ത്രി ഇ.പി.ജയരാജനും തീരുമാനം നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























