ഉരുൾപൊട്ടലും മണ്ണിടിച്ചിലും നാശനഷ്ടമുണ്ടാക്കിയ അടിമാലിയിൽ ഭീതിയൊഴിയുന്നില്ല; വ്യാപകമായി ഭൂമി വിണ്ടുകീറുന്നതിന് പിന്നിലെ കാരണമറിയാതെ പകച്ച് നാട്ടുകാർ

അടിമാലിയെ ഭീതിയിലാഴ്ത്തി വ്യാപകമായി ഭൂമി വിണ്ടുകീറൽ. മഴ മാറിയിട്ടും വീടും പുരയിടവും നാശത്തിലേക്ക് പോകുന്നതിന്റെ കാരണമറിയാതെ പകച്ച് നിൽക്കുകയാണ് മലയോര മേഖലകളിലെ നാട്ടുകാര്‍. ഈ നാട്ടുകാരുടെ ഉപജീവന മാർഗം തന്നെ കൃഷിയാണ്. ഏഴ് ഏക്കറോളം ഭൂമി വിണ്ടുകീറി നശിച്ചു. ഇരുപത്തിയഞ്ചോളം കിണറുകളും പ്രദേശത്ത് മണ്ണിടിഞ്ഞ് ഇല്ലാതായി. ആയിരങ്ങള്‍ മുടക്കി സ്ഥാപിച്ച മോട്ടോര്‍ പമ്പുകളും നശിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് മേഖല നേരിടുന്നത്.
പലർക്കും വീട്ടിലേയ്ക്ക് തിരികെ ചെല്ലാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. ഭൂമിക്കടിയിലൂടെയുള്ള മണ്ണൊലിപ്പ് പ്രതിഭാസമാണ് ഇവിടെ കാണുന്നതെന്നാണ് വിദഗ്ദരുടെ പ്രാഥമിക നിഗമനം. ഇക്കാര്യം അടിയന്തരമായി ശാസ്ത്രീയ പഠനത്തിന് വിധേയമാക്കണം എന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.
https://www.facebook.com/Malayalivartha
























