നെടുമങ്ങാട് ഗവ.പോളി ടെക്നിക്കിൽ മുണ്ടുടുത്തു ക്ലാസിലെത്തിയ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ പുറത്താക്കി പ്രിന്‍സിപ്പല്‍; മുണ്ടുടുക്കല്‍ സമരത്തിനൊരുങ്ങി വിദ്യാർത്ഥികൾ

നെടുമങ്ങാട് ഗവ.പോളി ടെക്നിക്കിൽ മുണ്ടുടുത്തു ക്ലാസിലെത്തിയ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ പുറത്താക്കി പ്രിന്‍സിപ്പല്‍. സംഭവം ചോദ്യംചെയ്‌തെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയെടുത്തു. തിങ്കളാഴ്ച യൂണിഫോം ധരിക്കല്‍ നിര്‍ബന്ധമില്ലായിരുന്നു. സംഭവം ചോദിയ്ക്കാന്‍ ചെന്ന വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ മറുപടിയ്ക്കുപോലും നില്‍ക്കാതെ പുറത്താക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനെതിരെ ചൊവ്വാഴ‌്ച പോളിയില്‍ മുണ്ടുടുക്കല്‍ സമരം നടത്തുമെന്ന് വിദ്യാര്‍ത്ഥി സംഘടന അറിയിച്ചു. എന്തായാലും സംഭവം വലിയ വിഷയമായി ഏറ്റെടുത്തിരിക്കുകയാണ് വിദ്യാർത്ഥികൾ.
https://www.facebook.com/Malayalivartha
























