വീട്ടിലെ വെള്ളക്കെട്ട് കാരണം വിവാഹ തീയതി മാറ്റിയത് മൂന്ന് തവണ; രണ്ടും കൽപ്പിച്ച് മകളുടെ കല്യാണം നടത്താൻ ഇറങ്ങിത്തിരിച്ച് അച്ഛൻ: പ്രത്യേക ശ്രദ്ധയ്ക്ക് വിവാഹവേദി വധൂഗൃഹമല്ല...

പ്രളയക്കെടുതി കാരണം മൂന്നുതവണ മാറ്റിവച്ച ഇളയ മകളുടെ വിവാഹം രണ്ടും കൽപ്പിച്ച് നടത്താൻ ഒരുങ്ങുകയാണ് കൈനകരി സ്വദേശി തങ്കപ്പന്‍. വെള്ളക്കെട്ട് കാരണം ദുരിതാശ്വാസ ക്യാംപിലാണ് ഇപ്പോഴും ഈ കുടുംബത്തിന്റെ താമസം. ഈ വരുന്ന 15ന് തങ്കപ്പന്റെ മകളുടെ വിവാഹമാണ്. ക്ഷണിക്കേണ്ടവരെല്ലാം ബാക്കിയാണ്.
വെള്ളക്കെട്ടും കടന്നു ചെന്നെത്തുമ്പോള്‍ പല വീടുകളിലും ആളില്ല. ഉളളയിടങ്ങളില്‍ ക്ഷണപ്പത്രം നല്‍കി മടങ്ങുമ്പോഴാണ് അത് ശ്രദ്ധയില്‍പ്പെട്ടത്. കത്തിലൊരു തിരുത്തുണ്ട്. വിവാഹവേദി വധൂഗൃഹമല്ല, 15 കിലോമീറ്റര്‍ അകലെയുള്ള ഓഡിറ്റോറിയമാണ്. വീട്ടിലെ വെള്ളക്കെട്ടു തന്നെ കാരണം. മൂന്നു തവണയാണു വിവാഹ തീയതി മാറ്റിയത്. വെള്ളം നിറഞ്ഞ വീട്ടിലേക്കൊരു തിരിച്ചുവരവ് ഉടനുണ്ടാകില്ലെന്ന തോന്നലുണ്ടായപ്പോള്‍ ഇനി തീയതി മാറ്റാനാകില്ലെന്ന് തീരുമാനിച്ചു.
മൂന്ന് പെണ്‍കുട്ടികളാണ് ഈ കര്‍ഷകന്. ഇളയവളുടെ വിവാഹവും വീട്ടില്‍വച്ചു തന്നെ നടത്തണമെന്ന ആഗ്രഹം പ്രളയം കൊണ്ടുപോയി. വീട് ഇപ്പോഴും മുങ്ങി നില്‍ക്കുമ്പോള്‍ ആഗ്രഹം വഴിമാറി ഒഴുകുകയേ നിവൃത്തിയുള്ളു.
https://www.facebook.com/Malayalivartha
























