മോഹൻലാൽ ബി.ജെ.പിയിലേക്കെത്തിയാൽ സ്വീകരിക്കും ; മോഹൻലാൽ ബി.ജെ.പിയിലേക്ക് വരുന്നതും സ്ഥാനാർത്ഥിയാവുന്നതും സന്തോഷമുള്ള കാര്യമാണെന്നും, അത് പാർട്ടിക്ക് ഏറെ ഗുണകരമാണെന്നും ശ്രീധരൻ പിള്ള

സൂപ്പർതാരം മോഹൻലാൽ ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻ പിള്ള രംഗത്ത്. മോഹൻലാൽ ബി.ജെ.പിയിലേക്ക് വരുന്നതും സ്ഥാനാർത്ഥിയാവുന്നതും സന്തോഷമുള്ള കാര്യമാണെന്നും, അത് പാർട്ടിക്ക് ഏറെ ഗുണകരമാണെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു.
അതേസമയം മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് കേരള ഘടകം ബിജെപി നേതൃത്വം പറയുന്നത്. അതേസമയം മോഹന്‍ലാല്‍ ബിജെയില്‍ എത്തിയോ എന്നത് തനിക്ക് അറിയില്ലെന്നായിരുന്നു ബിജെപി നേതാവ് ജെആര്‍ പത്മകുമാറിന്‍റെ പ്രതികരണം. മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ കണ്ടത് ശരിയാണ്. അതേസമയം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ച നടന്നോയെന്നത് അറിവില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദില്ലിയില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ബിജെപി ടിക്കറ്ററില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയാകുമെന്ന രീതിയില്‍ ചർച്ചകൾ നടന്നത്. ബിജെപി ടിക്കറ്റില്‍ നടന്‍ മത്സരിക്കുമെന്ന് ദേശീയ മാധ്യമങ്ങളായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും വിഷയം ചൂടുള്ള ചര്‍ച്ചയാക്കി.
https://www.facebook.com/Malayalivartha
























