സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ബൃന്ദകാരാട്ട്, പി.കെ ശശിക്കെതിരായ പരാതി ലഭിച്ചപ്പോള്‍ തന്നെ സംസ്ഥാന ഘടകത്തിന് കൈമാറിയിരുന്നു

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദകാരാട്ട്. പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ പരാതിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. തനിക്ക് ലഭിച്ച പരാതി സംസ്ഥാന നേതൃത്വത്തിന് കൈമാറിയുന്നു. അതിനും മുമ്പ് സംസ്ഥാന ഘടകം നടപടി തുടങ്ങിയിരുന്നു. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പരാതിക്കാരി പൊലീസിനെ സമീപിച്ചാല്‍ പാര്‍ട്ടി പിന്തുണയ്ക്കുമെന്നും അവര്‍ ഡല്‍ഹിയില്‍ പറഞ്ഞു. പി.കെ ശശിക്കെതിരായ നിലപാട് പാര്‍ട്ടി ശക്തമാക്കുന്നതിന്റെ സൂചനയാണിതെന്ന് ചില നേതാക്കള്‍ സൂചിപ്പിച്ചു.
ബൃന്ദകാരാട്ടിന് പരാതി നല്‍കിയിട്ടും നടപടി വൈകുന്നു എന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. പരാതി മറച്ചുവെച്ച ബൃന്ദയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കെ.സുരേന്ദ്രനും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജനാധിപത്യ മഹാളാ അസോസിയേഷനെതിരെയും വിമര്‍ശനമുണ്ടായി. ഇതോടെയാണ് ഇന്ന് ബൃന്ദ കാരാട്ട് നിലപാട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha

























