പ്രളയത്തില്‍ മുങ്ങിയ കാറുകള്‍ ഉപേക്ഷിക്കാനൊരുങ്ങി ഉടമകള്‍; ഏഴര ലക്ഷത്തിന് വാങ്ങിയ കാര്‍ നന്നാക്കാന്‍ 15 ലക്ഷം ചെലവ്

അവസരം മുതലാക്കി കാര്‍ ഡീലറുമാര്‍. ഏഴര ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫോക്‌സ് വാഗണ്‍ കാര്‍ നന്നാക്കിയെടുക്കാന്‍ ഉടമയോട് സര്‍വീസ് സെന്ററുകാര്‍ ചോദിച്ചത് 15 ലക്ഷം രൂപ. പൊതുമേഖലാ കമ്പനിയില്‍ ഇന്‍ഷുര്‍ ചെയ്തിരുന്നെങ്കിലും 3.5 ലക്ഷം രൂപ മാത്രമേ ഇന്‍ഷുറന്‍സ് ലഭിക്കൂ എന്നും കാറുടമ പറയുന്നു.ഇടപ്പള്ളി സ്വദേശിയായ കാറുടമയ്ക്കും സമാനമായ ദുരനുഭവമുണ്ടായി. വെള്ളം കയറിയ ഇന്നോവ ക്രിസ്റ്റ കാര്‍ നന്നാക്കാന്‍ എത്തിച്ചപ്പോള്‍ പണി തുടങ്ങണമെങ്കില്‍ തന്നെ സാമാന്യം നല്ലൊരു തുക കെട്ടിവയ്ക്കണമെന്നാണ് ഡീലര്‍ ആവശ്യപ്പെട്ടത്. ഇന്‍ഷുറന്‍സ് തുക എത്രയാണെന്ന് പോലും വ്യക്തമായ കണക്ക് നല്‍കാന്‍ സര്‍വീസ് സെന്റര്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
വാങ്ങിയ വിലയുടെ ഇരട്ടി തുകയാണ് പല ഡീലര്‍മാരും കാര്‍ നന്നാക്കാന്‍ ചോദിക്കുന്നത്. ഭീമമായ തുക നല്‍കി വാഹനം നന്നാക്കുന്നത് മണ്ടന്‍ തീരുമാനം ആയിരിക്കുമെന്നാണ് വാഹന ഉടമകളുടെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ വാഹനം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് വാഹന ഉടമകള്‍.
എഞ്ചിന്‍ വെള്ളത്തില്‍ മുങ്ങിപ്പോയ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ നിരവധി നൂലാമാലകളുണ്ട്. മണ്ണോ, മരമോ വാഹനത്തിന് പുറത്ത് വീണാല്‍ മാത്രമേ മുഴുവന്‍ ഇന്‍ഷുറന്‍സ് തുകയും ഉടമയ്ക്ക് നല്‍കാന്‍ നിയമം നിഷ്‌കര്‍ഷിക്കുന്നുള്ളൂ.
https://www.facebook.com/Malayalivartha

























