സംസ്ഥാനത്ത് എൽ ഡി എഫും യു ഡി എഫും നടത്തുന്ന ഹർത്താൽ പൂർണ്ണം; ടെക്നോപാര്‍ക്കിന് മുന്നില്‍ ഉപരോധ സമരം നടത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

ഇന്ധന വിലവര്‍ധനയും, രൂപയുടെ മൂല്യം ഇടിയുന്നതിലും പ്രതിഷേധിച്ച് ദേശീയ തലത്തിൽ കോൺഗ്രസ്സും സംസ്ഥാന തലത്തിൽ എൽ ഡി എഫും യു ഡി എഫും ചേർന്ന് നടത്തുന്ന ഹർത്താലിനോടനുബന്ധിച്ച് തിരുവനന്തപുരം ടെക്നോപാര്‍ക്കിന്‍റെ പ്രവര്‍ത്തനം തടയാൻ കോണ്‍ഗ്രസ് പ്രവർത്തകരുടെ ശ്രമം.
പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ടെക്നോപാര്‍ക്കിന് മുന്നില്‍ ഉപരോധ സമരം നടത്താന്‍ പ്രതിഷേധക്കാര്‍ തുടങ്ങിയതോടെയാണ് പോലീസ് ഇടപെട്ടത്. ഭാരത് ബന്ദിലും ടെക്നോപാര്‍ക്കിന്‍റെ പ്രവര്‍ത്തനം തടസമില്ലാതെ മുന്നോട്ടുപോകുന്നുണ്ട്. അതേസമയം ഹര്‍ത്താലിന്റെ പേരില്‍ അക്രമത്തിനു മുതിരരുതെന്ന് കോണ്‍ഗ്രസ് അനുയായികളോട് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























