തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അടിയന്തിര സാഹചര്യം നേരിടാന്‍ 50 ലക്ഷം രൂപ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച് സംസ്ഥാന് സര്‍ക്കാര്‍ ഉത്തരവിറക്കി.
അപകടം സംബന്ധിച്ച് മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.
വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തത്സമയ വിവരങ്ങള്‍ ലഭ്യമാകുന്നതിന് രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620, തൃശൂര്‍ താലൂക്ക് ഓഫീസ് : 04884232226 എന്നിങ്ങനെയാണ് നമ്പരുകള്‍.
ലൈസന്‍സി മുണ്ടത്തിക്കോട് പിഎം സതീഷ് ഉള്‍പ്പെടെയുള്ളവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് നിന്നും പാലക്കാട് നിന്നും പ്രത്യേക മെഡിക്കല്‍ സംഘമെത്തി. ഫൊറന്‍സിക് വകുപ്പിന്റെ പരിശോധന തുടരുന്നുവെന്ന് മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. രക്ഷാദൗത്യത്തിന് റോബോട്ടുകളെ കൂടി എറണാകുളത്ത് നിന്നും എത്തിക്കുമെന്ന് സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാള്‍ പറഞ്ഞു. വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും നിതിന്‍ അഗര്‍വാള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























