ട്രെയിന്‍ റദ്ദാക്കിയുള്ള നിയന്ത്രണം തുടരുന്നു ... ഇന്ന് മുതല്‍ 16 വരെ നിയന്ത്രണം നീട്ടി, യാത്രക്കാര്‍ വലയുന്നു

യാത്രക്കാരെ പ്രതിസന്ധിയിലാക്കി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയുള്ള റെയില്‍വേ ഗതാഗത നിയന്ത്രണം തുടരുന്നു. തിങ്കളാഴ്ച്ച മുതല്‍ ഈ മാസം 16 വരെ ഗുരുവായൂര്‍തൃശൂര്‍ പാസഞ്ചര്‍ (56043). തൃശൂര്‍ഗുരുവായൂര്‍ പാസഞ്ചര്‍ (56044), പുനലൂര്‍കൊല്ലം പാസഞ്ചര്‍ (56333), കൊല്ലംപുനലൂര്‍ പാസഞ്ചര്‍ (56334), ഗുരുവായൂര്‍തൃശൂര്‍ പാസഞ്ചര്‍ (56373), തൃശൂര്‍ഗുരുവായൂര്‍ പാസഞ്ചര്‍ (56374), കോട്ടയം വഴിയുള്ള എറണാകുളംകായംകുളം പാസഞ്ചര്‍ (56387), കായംകുളം എറണാകുളം പാസഞ്ചര്‍ (56388) എന്നീ ട്രെയിനുകളുടെ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി.
തൃശൂര്‍കോഴിക്കോട് പാസഞ്ചര്‍ (56663) തൃശൂരിനും ഷൊര്‍ണൂരിനുമിടയിലും കോഴിക്കോട്തൃശൂര്‍ പാസഞ്ചര്‍ (56664) ഷൊര്‍ണൂരിനും തൃശൂരിനുമിടയിലും തിങ്കള്‍ മുതല്‍ 16 വരെ സര്‍വീസ് നടത്തില്ല. അതേസമയം ഗുരുവായൂര്‍പുനലൂര്‍ പാസഞ്ചറും (56365) പുനലൂര്‍ഗുരുവായൂര്‍ പാസഞ്ചറും (56366) തിങ്കള്‍ മുതല്‍ നിലവിലെ സമയ പ്രകാരം പൂര്‍ണ തോതില്‍ സര്‍വീസിന് സജ്ജമായതായി റെയില്‍വേ അറിയിച്ചു.
https://www.facebook.com/Malayalivartha

























